Tuesday, September 11, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.11 AM

ജോക്കോവിച്ചിന്‌ മൂന്നാം യു.എസ്‌. ഓപ്പണ്‍

uploads/news/2018/09/247646/s2.jpg

ന്യൂയോര്‍ക്ക്‌: യു.എസ്‌. ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ കിരീടം മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക്‌ ജോക്കോവിച്ചിന്‌. ഇന്നലെ നടന്ന ഫൈനലില്‍ അര്‍ജന്റീനയുഫടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പിച്ചാണ്‌ ജോക്കോവിച്ച്‌ കിരീടം ചൂടിയത്‌.
സ്‌കോര്‍ 6-3, 7-6, 6-3. കരിയറിലെ മൂന്നാം യു.എസ്‌. ഓപ്പണ്‍ കിരീടമാണ്‌ ജോക്കോവിച്ചിനിത്‌. മത്സരത്തിന്റെ ആദ്യന്തം സെര്‍ബിയന്‍ താരത്തിന്റെ ആധിപത്യമായിരഒന്നു. രണ്ടാം സെറ്റില്‍ മാത്രമാണ്‌ ജോക്കോവിച്ചിനെ അല്‍പമെങ്കിലും സമ്മര്‍ദ്ദത്തിലാക്കാന്‍ ഡെല്‍പോട്രോയ്‌ക്ക് ആയത്‌. മത്സരം മൂന്നു മണിക്കുര്‍ 15 മിനിറ്റ്‌ മാത്രമാണ്‌ നീണ്ടു നിന്നത്‌.
ആദ്യ സെറ്റ്‌ 6-3ന്‌ സ്വന്തമാക്കിയ ജോക്കോവിച്ചിനെതിരേ രണ്ടാം സെറ്റില്‍ ഡെല്‍പോട്രോ കനത്ത പോരാട്ടം കാഴ്‌ചവച്ചു. നിരന്തരം ശവല്ലുവിളി ഉയര്‍ത്തിയ അര്‍ജന്റീന താരത്തെ തന്റെ പരിചയസമ്പത്ത്‌ മുഴുവന്‍ പുറത്തെടുത്ത്‌ നേരിട്ട ജോക്കോവിച്ച്‌ ഒടുവില്‍ 7-6ന്‌ സെറ്റ്‌ സ്വന്തമാക്കി. ഇതോടെ തളര്‍ന്ന ഡെല്‍പോട്രോ മൂന്നാം സെറ്റില്‍ തീര്‍ത്തു നിഷ്‌പ്രഭനായി. വെറും 52 മിനിറ്റിനുള്ളില്‍ 6-3ന്‌ മൂന്നാം സെറ്റ്‌ ജയിച്ച സെര്‍ബിയന്‍ താരം യു.എസ്‌. ഓപ്പണിലെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടു.
ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ 2009-ല്‍ സാക്ഷാല്‍ റോജര്‍ ഫെഡററെ വീഴ്‌ത്തി കിരീടം നേടിയ താരമാണ്‌ ഡെല്‍പോട്രോ. എന്നാല്‍ ഇന്നലെ ജോക്കോവിച്ചിനു മുന്നില്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ അര്‍ജന്റീന താരത്തിനായില്ല.
കഴിഞ്ഞ വിംബിള്‍ഡണിലും ചാമ്പ്യനായ ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്‌. 2009ലെ യു.എസ്‌ ഓപ്പണു ശേഷം ഡെല്‍ പോട്രോ ആദ്യമായാണ്‌ ഒരു ഗ്രാന്‍ഡ്‌സ്ലാം ഫൈനലിലെത്തുന്നത്‌.

Ads by Google
Tuesday 11 Sep 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW