Monday, November 19, 2018 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.11 AM

പരിശീലകനായി ഉടന്‍ തിരിച്ചെത്തും: സിനദിന്‍ സിദാന്‍

uploads/news/2018/09/247644/s6.jpg

മാഡ്രിഡ്‌: പരിശീലകന്റെ കുപ്പായത്തില്‍ ഉടന്‍ തിരിച്ചെത്തുമെന്ന്‌ ഫ്രാന്‍സിന്റെ ഇതിഹാസ താരവും റയാല്‍ മാഡ്രിഡ്‌ പരിശീലകനുമായിരുന്ന സിനദിന്‍ സിദാന്‍. ഒരു സ്‌പാനിഷ്‌ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്‌ സിദാന്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌.
മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ പരിശീലകനായി സിദാന്‍ മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്‌ ഇതെന്നതും ശ്രദ്ധേയമാണ്‌.
കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന്‌ ചാമ്പ്യന്‍സ്‌ ലീഗില്‍ ഹാട്രിക്ക്‌ കിരീടം നേടിക്കൊടുത്തശേഷമായിരുന്നു സിദാന്‍ അപ്രതീക്ഷിതമായിക്ല ബ്ബിന്റെ പടിയിറങ്ങിയത്‌.
''ഒരു സംശയവും വേണ്ട. ഞാന്‍ പരിശീലകവേഷത്തില്‍ ഉടന്‍ മടങ്ങിയെത്തും, കാരണം ആ ജോലി ഞാന്‍ വളരെയേറെ ആസ്വദിക്കുന്നു എന്നായിരുന്നു സ്‌പാനിഷ്‌ ടെലിവിഷന്‍ ചാനലിനോട്‌ സിദാന്‍ പ്രതികരിച്ചത്‌.
ഇതിന്‌ പിന്നാലെ ഇംഗ്ലീഷ്‌ പത്രമായ ദ്‌ മിറര്‍ സിദാന്റെ മാഞ്ചസ്‌റ്ററിലേക്കുള്ള വരവിന്റെ റൂട്ട്‌ മാപ്പ്‌ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

Ads by Google
Tuesday 11 Sep 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW