Wednesday, November 21, 2018 Last Updated 40 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.11 AM

യുവേഫ നേഷന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ : ഫ്രാന്‍സിനും ഡെന്‍മാര്‍ക്കിനും ജയം

uploads/news/2018/09/247643/s5.jpg

പാരീസ്‌: യുവേഫ നേഷന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനു തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്‌ ഹോളണ്ടിനെയാണ്‌ അവര്‍ പരാജയപ്പെടുത്തിയത്‌.
മറ്റൊരു മത്സരത്തില്‍ ഗാരെത്‌ ബെയ്‌ല്‍ നയിച്ച വെയ്‌ല്‍സിനെ വീഴ്‌ത്തി ഡെന്‍മാര്‍ക്കും മികച്ച ജയം സ്വന്തമാക്കി.
ഹോളണ്ടിനെതിരേ ഒളിവര്‍ ഗിറൗഡാണ്‌ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്‌. ഏറെ നാളുകള്‍ക്കു ശേഷമാണ്‌ ദേശീയ ടീം ജഴ്‌സിയില്‍ ഗിറൗഡ്‌ സ്‌കോര്‍ ചെയ്യുന്നത്‌. തന്റെ 32-ാം ഗോളായിരുന്നു ഇത്‌. ഇതോടെ ഫ്രാന്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സിനദിന്‍ സിദാനെ മറികടന്ന്‌ നാലാം സ്‌ഥാനത്തെത്താനും ഗിറൗഡിനായി.
14-ാം മിനിറ്റില്‍ എംബാപ്പെയിലൂടെ ഫ്രാന്‍സാണ്‌ ആദ്യം മുന്നിലെത്തിയത്‌. ആദ്യ പുകതിയില്‍ ഈ ലീഡ്‌ നിലനിര്‍ത്തിയ ലോകചാമ്പ്യന്മാര്‍ക്കെതിരേ 67-ാം മിനിറ്റില്‍ റയാന്‍ ബാബേല്‍ നേടിയ ഗോളില്‍ ഹോളണ്ട്‌ സമനില പിടിച്ചു. എന്നാല്‍ ഏഴു മിനിറ്റിനകം ഗിറൗഡിലൂടെ ഫ്രാന്‍സ്‌ വിജയഗോള്‍ കണ്ടെത്തി. ബെയ്‌ല്‍ നായകനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ ഇരുപകുതികളിലുമായി ടോട്ടനം താരം ക്രിസ്‌റ്റ്യന്‍ എറിക്‌സണ്‍ നേടിയ ഗോളുകളിലാണ്‌ ഡെന്‍മാര്‍ക്ക്‌ ജയം കണ്ടത്‌.
പ്രതിഫലത്തര്‍ക്കം പരിഹരിച്ചതിനെ തുടര്‍ന്ന്‌ പ്രധാന താരങ്ങളെല്ലാം ഡെന്മാര്‍ക്കിനു വേണ്ടി കളിക്കാനിറങ്ങിയിരുന്നു.
32-ാം മിനിറ്റില്‍ ഡല്‍സ്‌ഗാര്‍ഡിന്റെ പാസില്‍ നിന്ന്‌ ആദ്യ ഗോള്‍ നേടിയ എറിക്‌സണ്‍ രണ്ടാം പകുതിയില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ്‌ ടീമിന്റെ ജയം ഉറപ്പാക്കിയത്‌.

Ads by Google
Tuesday 11 Sep 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW