Tuesday, September 11, 2018 Last Updated 22 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.11 AM

കോണ്ടിനെന്റല്‍ കപ്പ്‌ മീറ്റ്‌ : ചരിത്രം കുറിച്ച വെങ്കലവുമായി അര്‍പീന്ദര്‍

uploads/news/2018/09/247642/s4.jpg

ഒസ്‌ട്രാവ: ഐ.എ.എ.എഫ്‌. കോണ്ടിനെന്റല്‍ കപ്പ്‌ മീറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യന്‍താരം അര്‍പീന്ദര്‍ സിങ്‌. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ 16.59 മീറ്റര്‍ ചാടി അര്‍പീന്ദര്‍ വെങ്കലം നേടി. കോണ്ടിനെന്റന്‍ കപ്പ്‌ മീറ്റില്‍ ഇതാദ്യമായാണ്‌ ഒരിന്ത്യന്‍ താരം മെഡല്‍ നേടുന്നത്‌. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും പുരുഷന്മാരുടെ ട്രിപ്പിളില്‍ അര്‍പീന്ദര്‍ സ്വര്‍ണമണിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അമേരിക്കയുടെ ക്രിസ്‌റ്റ്യന്‍ ടെയ്‌ലര്‍ (17.59 മീ.) സ്വര്‍ണവും ബുര്‍ക്കിനാഫാസോയുടെ ഹ്യൂഗോസ്‌ ഫാബ്രിക്‌ സാന്‍ഗോ (17.02 മീ.) വെള്ളിയും നേടി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16.77 മീറ്റര്‍ ചാടിയാണ്‌ അര്‍പീന്ദര്‍ സ്വര്‍ണം നേടിയത്‌.
മെഡല്‍ നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും 2022 ഒളിമ്പിക്‌സ് ലക്ഷ്യമിട്ടാണ്‌ താന്‍ പരിശീലിക്കുന്നതെന്നും അര്‍പീന്ദര്‍ പറഞ്ഞു. പ്രകടനം തുടര്‍ന്നാല്‍ അര്‍പീന്ദറിലൂടെ ഇന്ത്യക്ക്‌ ഒളിമ്പിക്‌ മെഡല്‍ സ്വപ്‌നം കാണാമെന്ന്‌ കോച്ച്‌ ബെഡ്‌റോസ്‌ ബെഡ്‌റോസിയനും കൂട്ടിച്ചേര്‍ത്തു.

Ads by Google
Tuesday 11 Sep 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW