Tuesday, September 11, 2018 Last Updated 22 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.11 AM

ചതുര്‍രാഷ്‌ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ : ഫ്രാന്‍സിനോട്‌ ഇന്ത്യ പൊരുതിത്തോറ്റു

uploads/news/2018/09/247641/s3.jpg

സാഗ്രെബ്‌: ക്ര?യേഷ്യയില്‍ നടക്കുന്ന ചതുര്‍രാഷ്ര്‌ട ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ യുവനിരയോട്‌ ഇന്ത്യ പൊരുതിത്തോറ്റു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ്‌ ഇന്ത്യന്‍ അണ്ടര്‍19 ടീം ഫ്രാന്‍സിനു മുന്നില്‍ തലകുനിച്ചത്‌.
18-ാം മിനിറ്റിലാണ്‌ ഫ്രാന്‍സ്‌ ആദ്യ ഗോള്‍ നേടുന്നത്‌. ഒത്തിണക്കത്തോടെ കളിച്ച ഇന്ത്യന്‍ പ്രതിരോധം പിന്നീട്‌ ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയില്ല. ഫ്രാന്‍സ്‌ പ്രതിരോധത്തെ പരീക്ഷിച്ച്‌ ഏതാനും ചില മികച്ച മുന്നേറ്റങ്ങള്‍ കാഴ്‌ചവയ്‌ക്കുകയും ചെയ്‌തു.
രണ്ടാം പകുതിയില്‍ ഇന്ത്യ കുറച്ചു കൂടി ആക്രമിച്ചു കളിച്ചു. ഇതോടെ പ്രതിരോധത്തില്‍ വന്ന പാളിച്ചയാണ്‌ ഫ്രാന്‍സിന്റെ രണ്ടാം ഗോളില്‍ കലാശിച്ചത്‌. 75-ാം മിനിറ്റിലായിരുന്നു ഗോള്‍.
അതിനു 10 മിനിറ്റു മുമ്പ്‌ ഇന്ത്യ സമനില ഗോളിന്‌ അടുത്തെത്തിയതാണ്‌. എന്നാല്‍ അങ്കിതിന്റെ ഷോട്ട്‌ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ബാറിനു മുകളിലൂടെ പറന്നു.
മികച്ച യുവതാരങ്ങള്‍ സ്വന്തമായുള്ള ഫ്രാന്‍സിനോട്‌ രണ്ടു ഗോള്‍ മാത്രം വഴങ്ങിയ ഇന്ത്യന്‍ പ്രതിരോധം അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌. ഇനി ലോകകപ്പില്‍ കളിച്ച സെര്‍ബിയയുടെ അണ്ടര്‍ 19 ടീമുമായാണ്‌ ഇന്ത്യയുടെ അടുത്ത മത്സരം.

Ads by Google
Tuesday 11 Sep 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW