Sunday, January 20, 2019 Last Updated 16 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.10 AM

പരുക്ക്‌: ചണ്ഡിമല്‍ ലങ്കന്‍ ടീമില്‍ നിന്ന്‌ പിന്മാറി

കൊളംബോ: ഏഷ്യ കപ്പ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ നിന്നു ദിനേശ്‌ ചണ്ഡിമല്‍ പിന്മാറി. വിരലിനേറ്റ പരുക്കാണ്‌ താരത്തിനെ ടൂര്‍ണമെന്റില്‍ നിന്ന്‌ പുറത്ത്‌ പോകാന്‍ ഇടയാക്കിയത്‌. കഴിഞ്ഞ ആഴ്‌ച നടന്ന ശ്രീലങ്ക ക്രിക്കറ്റ്‌ ബോര്‍ഡ്‌ ടി20 ലീഗ്‌ മത്സരത്തിനിടെയാണ്‌ താരത്തിനു പരുക്കേറ്റത്‌.
ഏഷ്യാ കപ്പിനു മുമ്പ്‌ പരുക്ക്‌ ഭേദമാകുമെന്ന ധാരണയില്‍ ചണ്ഡിമലിനെ 16 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. താരത്തിനു ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകുമെന്നാണ്‌ ടീം കരുതിയിരുന്നതെങ്കിലും പരുക്ക്‌ കൂടുതല്‍ വഷളായതോടെ ടീമില്‍ നിന്ന്‌ ചണ്ഡിമല്‍ സ്വയം ഒഴിവാകുകയായിരുന്നു.
സ്‌റ്റാന്‍ഡ്‌ ബൈ ആയി ടീമിലുണ്ടായിരുന്നു വിക്കറ്റ്‌ കീപ്പര്‍ താരം നിരോഷന്‍ ഡിക്ക്‌വെല്ലയാണ്‌ ചന്ദിമലിനു പകരക്കാരനായി ടീമിലെത്തുക. സെപ്‌റ്റംബര്‍ 15നു ബംഗ്ലാദേശിനെതിരെയാണ ശ്രീലങ്കയുടെ ആദ്യ മത്സരം.

Ads by Google
Tuesday 11 Sep 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW