Sunday, June 23, 2019 Last Updated 52 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.06 AM

എന്തു നടപടി കൈക്കൊണ്ടെന്ന്‌ ഹൈക്കോടതി

uploads/news/2018/09/247637/k6.jpg

കൊച്ചി: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ ബലാത്സംഗം ചെയ്‌തെന്നു കന്യാസ്‌ത്രീ നല്‍കിയ പരാതിയില്‍ എന്തു നടപടിയെടുത്തെന്നു വ്യാഴാഴ്‌ചയ്‌ക്കകം വ്യക്‌തമാക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ നിര്‍ദേശം.
ബിഷപ്പിനെതിരേ തെളിവുണ്ടെന്നു കഴിഞ്ഞ 13-ന്‌ അന്വേഷണോദ്യോഗസ്‌ഥന്‍ സത്യവാങ്‌മൂലം നല്‍കിയതിനു ശേഷം കേസിന്‌ എന്തു സംഭവിച്ചു? ബിഷപ്പെന്നല്ല, ആരായാലും നിയമത്തിനു മുകളിലല്ലെന്നു നിരീക്ഷിച്ചാണ്‌ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ബോധിപ്പിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയി, ജസ്‌റ്റിസ്‌ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചത്‌. കന്യാസ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ സംരക്ഷണത്തിന്‌ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.
അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട്‌ തൃശൂര്‍ സ്വദേശി ജോര്‍ജ്‌ വട്ടുകുളമാണ്‌ അഡ്വ. ജോസഫ്‌ റോണി ജോസ്‌ മുഖേന ഹര്‍ജി സമര്‍പ്പിച്ചത്‌. ബിഷപ്പിനെതിരേ തെളിവു ലഭിച്ചിട്ടുണ്ടെന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ട്‌ ഒരു മാസമായിട്ടും അന്വേഷണപുരോഗതിയില്ലെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ബിഷപ്പിനെ ചോദ്യംചെയ്‌തെങ്കിലും അറസ്‌റ്റ്‌ ഉണ്ടായില്ല. സാക്ഷികളായ കന്യാസ്‌ത്രീകള്‍ക്കു ഭീഷണിയുണ്ടെന്ന പരാതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Ads by Google
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW