Thursday, June 27, 2019 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.06 AM

അന്‍വറിനെതിരായ ക്വാറി തട്ടിപ്പ്‌ ആരോപണം : കേസെടുത്തിട്ട്‌ 263 ദിവസം; അറസ്‌റ്റില്ല, എങ്ങുമെത്താതെ പാര്‍ട്ടി അന്വേഷണവും

pv anwar mla

മലപ്പുറം : പാര്‍ട്ടി അനുഭാവിയായ പ്രവാസിയില്‍നിന്ന്‌ അരക്കോടി തട്ടിയ കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരായ സി.പി.എം. അന്വേഷണം ഒന്നരവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. കോടതി നിര്‍ദ്ദേശപ്രകാരം അന്‍വറിനെതിരേ ജാമ്യമില്ലാവകുപ്പു പ്രകാരം വഞ്ചനാകുറ്റത്തിനു കേസെടുത്ത്‌ 263 ദിവസം കഴിഞ്ഞിട്ടും അറസ്‌റ്റുമില്ല.
പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗീകാരോപണത്തിന്റെ പശ്‌ചാത്തലത്തില്‍ പരാതി കൈകാര്യം ചെയ്ാന്‍യ പാര്‍ട്ടിക്ക്‌ സ്വന്തമായ രീതിയുണ്ടെന്നു സംസ്‌ഥാന സെക്രട്ടറി മേനി പറയുമ്പോഴാണു പാര്‍ട്ടിയെയും പോലീസിനെയും സമീപിച്ചിട്ടും നീതികിട്ടാതെ പ്രവാസി എന്‍ജിനീയര്‍ നിയമയുദ്ധം നടത്തുന്നത്‌.
കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌താണു മലപ്പുറം പട്ടര്‍ക്കടവ്‌ നടുത്തൊടി സലീമില്‍നിന്ന്‌ അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയത്‌. ഇതുസംബന്ധിച്ച്‌ സലീം 2017 ഫെബ്രുവരി 17 ന്‌ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനു നേരിട്ടു പരാതി നല്‍കി.
പ്രശ്‌ന പരിഹാരത്തിനു കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും കോടിയേരി ചുമതലപ്പെടുത്തി. ഏഴു മാസം കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ സലീം കഴിഞ്ഞ സെപ്‌റ്റംബര്‍ അഞ്ചിന്‌ കോടിയേരിക്ക്‌ വീണ്ടും നിവേദനം നല്‍കിയെങ്കിലും മറുപടി പോലും ലഭിച്ചില്ല.
തുടര്‍ന്ന്‌ നവംബര്‍ 22 നു മഞ്ചേരി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയില്ല. ഗത്യന്തരമില്ലാതെ സലീം മഞ്ചേരി ചീഫ്‌ ജുഡീഷ്യല്‍ കോടതിയെ ശരണം പ്രാപിച്ചു. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ 21 ന്‌ മഞ്ചേരി പോലീസ്‌ അന്‍വറിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.
50 ലക്ഷം നല്‍കിയാല്‍ മംഗലാപുരത്തെ കെ.ഇ. സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്‌ഥാപനത്തില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവുമാണ്‌ അന്‍വര്‍ വാഗ്‌ദാനം ചെയ്‌തതെന്നു പരാതിക്കാരന്‍ പറയുന്നു.
2011 ഡിസംബര്‍ 30 ന്‌ മഞ്ചേരിയിലെ പി.വീ.ആര്‍. ഓഫീസില്‍ അന്‍വറിന്‌ 40 ലക്ഷം രൂപ കൈമാറിയതായും സലീം വ്യക്‌മാക്കുന്നു. പണം കൈമാറിയതിന്‌ തെളിവുണ്ടെന്നു പോലീസും സമ്മതിക്കുന്നു. 2012 ഫെബ്രുവരി 17 ന്‌ കരാര്‍ തയാറാക്കിയപ്പോള്‍ ബാക്കി 10 ലക്ഷവും നല്‍കി.
എന്നാല്‍, കരാര്‍ പ്രകാരമുള്ള ലാഭവിഹിതം ലഭിക്കാതെ വന്നതോടെ സലീം നടത്തിയ അന്വേഷണത്തില്‍ ക്രഷറുമായി അന്‍വറിന്‌ ബന്ധമില്ലെന്നു വ്യക്‌തമായി. തുടര്‍ന്നു അന്‍വറിനെ ബന്ധപ്പെട്ടപ്പോള്‍ നഷ്‌ടപരിഹാരം നല്‍കാമെന്നു പറഞ്ഞെങ്കിലും പാലിച്ചില്ല.
ഒടുവില്‍ നിലമ്പൂരില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാല്‍ ധാരാളം പണച്ചെലവുണ്ടെന്നും ആറു മാസം കൂടി കാത്തിരിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. എം.എല്‍.എയായിട്ടും അന്‍വര്‍ വാക്ക്‌ പാലിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ്‌ സലീം പരാതികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്‌.
കേസന്വേഷണത്തിന്റെ ഭാഗമായി പോലീസിനൊപ്പം സലീമും മംഗലാപുരത്തു പോയിരുന്നു. കെ.ഇ. സ്‌റ്റോണ്‍ ക്രഷര്‍ എന്ന ഇല്ലാത്ത സ്‌ഥാപനത്തിന്റെ പേരിലാണ്‌ അന്‍വര്‍ തട്ടിപ്പ്‌ നടത്തിയതെന്നു വ്യക്‌തമായി. ക്രഷര്‍ ഉള്‍പ്പെടുന്ന അഞ്ചുകോടി വിലവരുന്ന 26 ഏക്കര്‍ തന്റെ സ്വന്തമാണെന്നാണ്‌ അന്‍വര്‍ വിശ്വസിപ്പിച്ചത്‌. എന്നാല്‍, പോലീസ്‌ അന്വേഷണത്തില്‍ ഭൂമിക്ക്‌ 10 ലക്ഷവും ക്രഷറിന്‌ 6.5 ലക്ഷം രൂപയും മാത്രമേ വിലയുള്ളൂവെന്ന്‌ ബോധ്യപ്പെട്ടു.
അന്‍വറിന്റെ പേരില്‍ മംഗലാപുരം കാരായ വില്ലേജില്‍ 1.87 ഏക്കര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. ഇതു സംബന്ധിച്ച റവന്യൂ രേഖയും പോലീസ്‌ സംഘത്തിനു ലഭിച്ചിട്ടുണ്ട്‌. ബല്‍ത്തങ്ങാടിയില്‍ തുര്‍ക്കുളാകെ ക്രഷര്‍ 2015 ലാണ്‌ അന്‍വര്‍ സ്വന്തമാക്കിയത്‌. ഇതിനും മൂന്നു വര്‍ഷം മുമ്പാണ്‌ ക്രഷറിന്റെ പേരില്‍ പ്രവാസിയെ കബളിപ്പിക്കുന്നത്‌. തെളിവുകളെല്ലാം ലഭിച്ചിട്ടും അന്‍വറിനെ സംരക്ഷിക്കുന്ന മഞ്ചേരി പോലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണു സലീം.

വി.പി നിസാര്‍

Ads by Google
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW