Tuesday, September 11, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.06 AM

ഹര്‍ത്താല്‍ പൂര്‍ണം

uploads/news/2018/09/247634/k3.jpg

തിരുവനന്തപുരം/കൊച്ചി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസും എല്‍.ഡി.എഫും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ സംസ്‌ഥാനത്തു പൂര്‍ണം. ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രമേ ഓടിയുള്ളൂ. കെ.എസ്‌.ആര്‍.ടി.സി, സ്വകാര്യ ബസ്‌ ജീവനക്കാരും പണിമുടക്കി. വ്യാപാര സ്‌ഥാപനങ്ങള്‍ തുറന്നില്ല. സെക്രട്ടേറിയറ്റ്‌ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നന്നേ കുറവായിരുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സ്വകാര്യ സ്‌ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ ഇടങ്ങളില്‍ പ്രകടനം നടത്തി.
തിരുവനന്തപുരത്ത്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ഏജീസ്‌ ഓഫീസിലേക്കും എല്‍.ഡി.എഫ്‌ .പ്രവര്‍ത്തകര്‍ ജി.പി.ഒയിലേക്കും പ്രകടനം നടത്തി. എല്‍.ഡി.എഫ്‌. മാര്‍ച്ചും ധര്‍ണയും കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉദ്‌ഘാടനം ചെയ്‌തു. ഏറ്റവും ജനവിരുദ്ധ സര്‍ക്കാരാണു മോഡിയുടേത്‌. സമസ്‌ത മേഖലകളെയും അവര്‍ തകര്‍ത്തു. ക്ഷമ കെട്ടാല്‍ ജനം തിരിച്ചടിക്കുമെന്ന്‌ വിജയരാഘവന്‍ പറഞ്ഞു. യു.ഡി.എഫ്‌. മാര്‍ച്ച്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW