Tuesday, September 11, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Tuesday 11 Sep 2018 02.06 AM

മൂന്നു വര്‍ഷത്തേക്കു കപ്‌ ലംബ്‌ ഇറക്കുമതി ചെയ്യില്ലെന്നു കേന്ദ്രം , റബര്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസം

uploads/news/2018/09/247632/rubernews110918.jpg

തിരുവനന്തപുരം: അടുത്ത മൂന്നു വര്‍ഷത്തേക്ക്‌ കപ്‌ ലംബ്‌ ഇറക്കുമതി ചെയ്യില്ലെന്നു കേന്ദ്ര വാണിജ്യ മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു.

അടുത്ത മൂന്നു വര്‍ഷം രാജ്യത്ത്‌ റബര്‍കൃഷി ചെയ്യുന്നിടങ്ങളില്‍ വിശദമായ പഠനം നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ച പോലും ഉണ്ടാകൂവെന്നാണു കേന്ദ്ര വാണിജ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എം.എസ്‌. ബാനര്‍ജി ഹൈക്കോടതിയെ അറിയിച്ചത്‌. വിലയിടിവില്‍ പ്രതിസന്ധി നേരിടുന്ന സംസ്‌ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക്‌ ഈ നടപടി ആശ്വാസം പകരും.

പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ മാനേജിങ്‌ ട്രസ്‌റ്റി ജയിംസ്‌ വടക്കന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ്‌ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഉറപ്പ്‌. സെന്ററിനായി അഡ്വ. ജീവന്‍ മാത്യു മനയാനി ഹാജരായി. കേന്ദ്രത്തിന്റെ ഉറപ്പ്‌ വിധി ന്യായത്തിന്റെ ഭാഗമായി ചേര്‍ത്ത്‌ ഹൈക്കോടതി കേസ്‌ തീര്‍പ്പാക്കി.

Ads by Google
ജി. അരുണ്‍
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW