Tuesday, September 11, 2018 Last Updated 31 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.06 AM

മകന്റെ വിവാഹനിശ്‌ചയത്തിന്‌ ചെന്നിത്തലയെത്തിയത്‌ സ്‌കൂട്ടറില്‍

uploads/news/2018/09/247630/k11.jpg

കൊച്ചി: മകന്റെ വിവാഹനിശ്‌ചയത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയെത്തിയതു സ്‌കൂട്ടറില്‍. എറണാകുളത്ത്‌ ഇന്നലെയായിരുന്നു ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത്തിന്റെ വിവാഹനിശ്‌ചയം.
വളരെ മുമ്പുതന്നെ വിവാഹനിശ്‌ചയത്തീയതി തീരുമാനിച്ചിരുന്നു. അതിനിടെ, പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ഇന്നലെ രാജ്യവ്യാപകമായി ഭാരത്‌ബന്ദ്‌ നടത്താന്‍ കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്‌തു. വെറേ മുഹൂര്‍ത്തമില്ലാത്തതിനാല്‍ നിശ്‌ചയം മാറ്റേണ്ടെന്ന്‌ തീരുമാനിക്കുകയായിരുന്നു.
രാവിലെ നഗരത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ കാളവണ്ടിയില്‍ യാത്ര ചെയ്‌തശേഷമാണ്‌ സ്‌കൂട്ടറില്‍ രമേശ്‌ ചെന്നിത്തല വിവാഹനിശ്‌ചയ വേദിയിലെത്തിയത്‌. രമേശ്‌ ചെന്നിത്തലയുടെയും അനിതയുടെയും മകനായ ഡോ. രോഹിത്തും വൈറ്റില സ്വദേശിയും വ്യവസായിയുമായ ഭാസിയുടെ മകള്‍ ശ്രീജയുമായുള്ള വിവാഹമാണ്‌ ഉറപ്പിച്ചത്‌.
രോഹിത്ത്‌ അമൃത ആശുപത്രിയിലെ റേഡിയോളജിസ്‌റ്റും ശ്രീജ അമേരിക്കയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുമാണ്‌. പ്രഫ. കെ.വി. തോമസ്‌ എം.പി, എം.എല്‍.എമാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌ എന്നിവരും ബെന്നി ബെഹനാന്‍, എന്‍. വേണുഗോപാല്‍, ജോസഫ്‌ വാഴക്കന്‍, ടി.ജെ. വിനോദ്‌ തുടങ്ങി വളരെക്കുറച്ച്‌ നേതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. അടുത്ത ഫെബ്രുവരി 17 നാണ്‌ വിവാഹം.

Ads by Google
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW