Wednesday, July 17, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.06 AM

കാട്ടാന ഭീതിയില്‍ വിളക്കോട്‌, പ്രഭാത സവാരിക്കാരന്‌ ഗുരുതര പരിക്ക്‌ വീട്ടുപറമ്പിലെ പശുവിനെ കുത്തിക്കൊന്നു

uploads/news/2018/09/247629/k10.jpg

ഇരിട്ടി : ജനങ്ങളെ ഭീതിയിലാഴ്‌ത്തി മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. ആനയുടെ അക്രമത്തില്‍ പരിക്കേറ്റ ചാക്കാട്‌ സ്വദേശിയെ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പശുവിനെ കുത്തിക്കൊല്ലുകയും വനം വകുപ്പിന്റെ ജീപ്പ്‌ ആക്രമിക്കുകയും ചെയ്‌തു
കാട്ടാനയുടെ അക്രമത്തില്‍രണ്ട്‌ ഫോറസ്‌റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെട്ടത്‌ ജീപ്പ്‌ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍മൂലം.
ഇന്നലെ പുലര്‍ച്ചെവി 6 മണിയോടെയാണ്‌ മുഴക്കുന്ന്‌ പഞ്ചായത്തിലെ വിളക്കോട്‌ ഹാജി റോഡിന്‌ സമീപം കാട്ടാനയെ നാട്ടുകാര്‍ കാണുന്നത്‌. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ വിളക്കോട്‌ ചാക്കാടിലെ വലിയ മറ്റത്തില്‍പുരുഷോത്തമ (48)നാണ്‌ കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്‌. ഇയാള്‍ നിത്യേനയുള്ള വ്യായാമത്തിന്റെ ഭാഗമായി ചാക്കാടുനിന്നും ഹാജിറോഡിലേക്ക്‌ നടക്കുന്നതിനിടെ പുലര്‍ച്ചെ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു കാട്ടാനയുടെ കുത്തേറ്റ്‌ നാഭിക്കും, വയറിനും, നട്ടെല്ലിനും ഗുരുതര പരിക്കേറ്റ. ഇയാളെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂര്‍ എ കെ ജി സഹ: ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പരിക്ക്‌ ഗുരുതരമായതിനെതുടര്‍ന്ന്‌ വിദഗ്‌ധ പരിശോധനയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ മുഴക്കുന്ന്‌ പഞ്ചായത്തു പ്രസിഡന്റ്‌ ബാബുജോസഫും മുഴക്കുന്ന്‌ എസ്‌ ഐ വിജേഷ്‌, ആറളം എസ്‌ ഐ രജീഷ്‌, മുഴക്കുന്ന്‌ എ എസ്‌ ഐ കെ.കെ രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ആറളം വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ പി.കെ. അനൂപ്‌ കുമാര്‍, അസി: വാര്‍ഡന്‍ ഹരിദാസ്‌, അരവിനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ്‌ സംഘവും സ്‌ഥലത്തെത്തി.
പ്രദേശത്തെ ജനങ്ങള്‍ക്ക്‌ പോലീസ്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും വീടുകളില്‍ നിന്നു പുറത്തിറങ്ങുന്നതിനെ വിലക്കുകയും ചെയ്‌തു.
ഇതിനിടയില്‍ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കാട്ടാനസ്വകാര്യ വ്യക്‌തിയുടെ പറമ്പില്‍ നിന്നും റോഡിലേക്ക്‌ പലപ്രാവശ്യം കയറുകയും വീണ്ടും മുന്‍പത്തെ സ്‌ഥാനത്തു തന്നെ നിലയുറപ്പിക്കുകയും ചെയ്‌തു. ഒരു തവണ റോഡിലുണ്ടായിരുന്ന പോലീസ്‌ ജീപ്പ്‌ അക്രമിക്കാനായി ഓടി അടുക്കുകയും പിന്തിരിഞ്ഞു പോവുകയും ചെയ്‌തു.
ഹര്‍ത്താല്‍ ആയതു കാരണം അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന്‌ ജനങ്ങള്‍ വിവരമറിഞ്ഞ്‌ ഇവിടെ എത്തി തമ്പടിച്ചതും ആനയെ തുരത്തുന്നതിന്‌ അധികൃതര്‍ക്ക്‌ പ്രയാസമുണ്ടാക്കി .
തുടര്‍ന്ന്‌ ഉച്ചക്ക്‌ ഒരുമണിയോടെ ഹാജിറോഡ്‌ - അയ്പ്പന്‍ കായവ്‌ റോഡില്‍ ഇറങ്ങിയ കാട്ടാന വനം വകുപ്പിലെ രണ്ട്‌ വാച്ചര്‍മാര്‍ക്ക്‌ നേരെ ഓടിയടുത്തത്‌ ആശങ്കക്ക്‌ ഇടയാക്കി . ഇതേസമയം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വനം വകുപ്പിന്റെ ജീപ്പ്‌ ആനയുടെ മുന്നിലേക്ക്‌ എടുത്ത്‌ ഡ്രൈവര്‍ ഇവരെ രണ്ടുപേരെയും ആനയില്‍ നിന്നും അകറ്റിയതുകാരണം വന്‍ ദുരന്തം ഒഴിവാക്കാനായി
. എന്നാല്‍ വാച്ചര്‍മാരെ കിട്ടാത്തതിലുള്ള അരിശം ആന ജീപ്പിനോട്‌ തീര്‍ത്തു. കൊമ്പുകൊണ്ടു ജീപ്പില്‍ ആഞ്ഞു കുത്തുകയും ജീപ്പ്‌ കുത്തിമറിച്ചിടുകയും ചെയ്‌തശേഷം ആന മാറിപ്പോകുകയായിരുന്നു.
ചാക്കാട്‌ ജനവാസ കേന്ദ്രത്തിലേക്ക്‌ നീങ്ങിയ ആന പിന്നീട്‌ തന്റെ അരിശം തീര്‍ത്തത്‌ തൊട്ടടുത്ത്‌ താമസക്കാരായ മമ്മാലി ഹൗസില്‍ റിജേഷിന്റെ പശുവിനെ ആക്രമിച്ചു കൊന്നുകൊണ്ടായിരുന്നു
. ആനയുടെ കുത്തേറ്റ്‌ പശുവിന്റെ വയര്‍ പിളരുകയും കുടല്‍മാല പുറത്താവുകയും ചെയ്‌ത. ഇതിനു മുന്‍പും നിരവധി തവണ മുഴക്കുന്നിന്റെ ജനവാസ കേന്ദ്രത്തില്‍ കാട്ടാനകള്‍ ഇറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നു
രണ്ടു മാസം മുന്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനമുഴക്കുന്ന്‌ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനടുത്തുവരെ എത്തുകയും മുഴക്കുന്ന്‌ വട്ടപ്പൊയില്‍ സ്വദേശിയായ ഒരു ബൈക്ക്‌ യാത്രികനെ ആക്രമിക്കുകയും ചെയ്‌തിരുന്നു ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്‌
. ആറളം വനത്തില്‍ നിന്നും ആറളം ഫാമിലൂടെയാണ്‌ കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത്‌. കഴിഞ്ഞ ദിവസം ഫാമില്‍ നിന്നും തുരത്തിയ കാട്ടാനക്കൂട്ടത്തില്‍ നിന്നും കൂട്ടം തെറ്റി എത്തിയ കാട്ടാനയാണ്‌ ഇതെന്നാണ്‌ സംശയിക്കുന്നത്‌. കഴിഞ്ഞ കാലവര്‍ഷത്തിലെ ഉരുള്‍ പൊട്ടലിലും മലവെള്ളപ്പാച്ചലിലും ആറളം ഫാമിനേയും വനമേഖലയേയും വേര്‍തിരിക്കുന്ന ആനമതില്‍ നിരവധി സ്‌ഥലങ്ങളില്‍ തകര്‍ന്നതും ആനകള്‍ക്ക്‌ ഫാമിലും ജനവാസ കേന്ദ്രത്തിലും ഇറങ്ങുന്നതിന്റെ തടസ്സങ്ങള്‍ ഇല്ലാതാക്കിയിരിക്കയാണ്‌. ഇന്നലെ രാവിലെ സ്‌ഥലത്തെത്തിയ ഡി എഫ്‌ ഒ സുനില്‍ പാമടി ഫോറസ്‌റ്റ് അധികൃതര്‍ക്ക്‌ വേണ്ടനിര്‍ദ്ദേശങ്ങള്‍ നല്‍കി.ആറളം വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ പി.കെ. അനൂപ്‌ കുമാര്‍,അസി. വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ കെ.വി. ജയപ്രകാശ്‌, ഫ്‌ളയിങ്‌ സ്‌ക്വാഡ്‌ റെയിഞ്ച്‌ ഓഫീസര്‍ പി. പ്രസാദ്‌, വെറ്റനറി ഡോക്‌ടര്‍ അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ്‌ അധികൃതരും , ഇരിട്ടി ഡി വൈ എസ്‌ പി പ്രജീഷ്‌ തോട്ടത്തില്‍, സി ഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ ഐ അനില്‍കുമാര്‍, മുഴക്കുന്ന്‌ എസ്‌ ഐ വിജേഷ്‌, വനിതാ എസ്‌ ഐ ശ്യാമള, എസ്‌ ഐ രാജേഷ്‌, സീനിയര്‍ സി പി ഒ ശശീന്ദ്രന്‍, നൗഷാദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നു.

Ads by Google
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW