Tuesday, September 11, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.06 AM

എലിപ്പനി: ട്രോള്‍ ഷെയര്‍ ചെയ്‌ത് മോഹന്‍ലാല്‍ : 'എങ്കില്‍ എന്നോട്‌ പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിന്‍ കഴിച്ചൂന്ന്‌...'

uploads/news/2018/09/247627/k8.jpg

തിരുവനന്തപുരം/ആലപ്പുഴ: എലിപ്പനി ബോധവത്‌കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ പുറത്തിറക്കിയ ട്രോള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച്‌ നടന്‍ മോഹന്‍ലാല്‍. വന്ദനം സിനിമയില്‍ മോഹന്‍ലാല്‍ നായികയോടൊത്തുള്ള പ്രശസ്‌തമായ പ്രണയരംഗത്തിലെ ഡയലോഗ്‌ ഉപയോഗിച്ച്‌ ഒരുക്കിയ ട്രോളാണ്‌ അദ്ദേഹം ഷെയര്‍ ചെയ്‌തത്‌.
സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നായികയോട്‌ പറയുന്നത്‌ "എങ്കില്‍ എന്നോട്‌ പറ ഐ ലവ്യൂന്ന്‌..." എന്നായിരുന്നെങ്കില്‍, ട്രോളില്‍ ഇത്‌് "എങ്കില്‍ എന്നോട്‌ പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലീന്‍ കഴിച്ചൂന്ന്‌.." എന്നാക്കി മാറ്റി.
48 ലക്ഷത്തിനുമേല്‍ ലൈക്കുകളാണു മോഹന്‍ലാലിന്റെ പേജിലുള്ളത്‌. ആയിരക്കണക്കിന്‌ ആരാധകരാണ്‌ മോഹന്‍ലാലിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ പി.ആര്‍.ഡിയുടെ ബോധവല്‍ക്കരണ ട്രോള്‍ ഷെയര്‍ ചെയ്യുന്നത്‌. തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ എലിപ്പനി ബോധവ്‌തകരണത്തിനായി പുറത്തിറക്കിയ ട്രോളുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യമായാണ്‌ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക്‌ പേജില്‍ ഒരു ട്രോള്‍ പങ്കുവയ്‌ക്കുന്നതെന്നതെന്ന പ്രത്യേകതയുമുണ്ട്‌.

Ads by Google
Tuesday 11 Sep 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW