Thursday, April 25, 2019 Last Updated 19 Min 48 Sec ago English Edition
Todays E paper
Ads by Google
ജി.അരുണ്‍
Tuesday 11 Sep 2018 02.05 AM

ഇന്ധന വില വര്‍ധന : കെ.എസ്‌.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കുന്നു

uploads/news/2018/09/247626/ksrtcbus110918.jpg

തിരുവനന്തപുരം : ഇന്ധന വില വര്‍ധന മൂലമുള്ള അധികബാധ്യതയില്‍നിന്നു കരകയറാന്‍ കെ.എസ്‌.ആര്‍.ടി.സി. കൂട്ടത്തോടെ സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കുന്നു.

പൊതുഗതാഗത സംവിധാനത്തെ താറുമാറാക്കുന്ന തീരുമാനം മൂലം പൊതുജനം പെരുവഴിയില്‍. നിരവധി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതിനൊപ്പം കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ കൂടി കുറയുന്നത്‌ കടുത്ത യാത്രാദുരിതത്തിനു കാരണമാകും.

ഡീസല്‍ വില വര്‍ധന മൂലം കെ.എസ്‌.ആര്‍.ടി.സിയുടെ നടത്തിപ്പ്‌ ഗുരുതരമായ പ്രതിസന്ധിയിലായതോടെ മുപ്പത്‌ ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറക്കാനാണ്‌ തീരുമാനമെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

രാവിലെയും വൈകിട്ടുമുള്ള സര്‍വീസുകള്‍ നിലനിര്‍ത്തി ഉച്ചസമയത്തെ തിരക്കു കുറഞ്ഞ സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കുന്ന കാര്യം കെ.എസ്‌.ആര്‍.ടി.സിയുടെ ആലോചനയിലില്ല. ധനവകുപ്പ്‌ ഈ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്ന്‌ മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

സിംഗിള്‍ ഡ്യൂട്ടിയുടെ പേരില്‍ തിരക്കില്ലാത്ത സമയത്ത്‌ ഓര്‍ഡിനറി ബസുകള്‍ വെട്ടിക്കുറയ്‌ക്കുന്നതിനു പിന്നാലെയാണ്‌ 30 ശതമാനം സര്‍വീസുകള്‍ കൂടി കുറയ്‌ക്കുന്നത്‌. കുതിച്ചുയരുന്ന ഇന്ധന വില കോര്‍പ്പറേഷന്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌ പ്രതിദിനം നാലരക്കോടിയിലധികം രൂപയുടെ അധിക ബാധ്യതയാണ്‌.

നഷ്‌ടത്തില്‍ നിന്ന്‌ കരകയറിക്കൊണ്ടിരുന്ന കോര്‍പ്പറേഷന്‌ പ്രളയം മൂലമുണ്ടായ ഇരുട്ടിക്കു പിന്നാലെയാണിത്‌. എണ്ണക്കമ്പനികള്‍ക്ക്‌ വന്‍തുക കുടിശികയുള്ള കോര്‍പ്പറേഷന്‍ ഇപ്പോള്‍ പ്രതിദിനം ഡീസലടിക്കുന്നതിനുള്ള പണം പോലും കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്‌.

അതിനിെട ദീര്‍ഘവീക്ഷണമില്ലാതെയും അടിച്ചേലപ്പിക്കുന്നതുമായ അനുദിന പരിഷ്‌ക്കാരങ്ങളും കോര്‍പ്പറേഷനെ പിന്നോട്ട്‌ വലിക്കുകയാണ്‌. ഇതിനു പുറമേ ജീവനക്കാര്‍ നടത്തുന്ന സമരവും കോര്‍പ്പറേഷനെ തകര്‍ക്കുകയാണ്‌ ഇന്നലത്തെ ഹര്‍ത്താലും മുന്‍പ്‌ ജീവനക്കാര്‍ നടത്തിയ പണിമുടക്കും കോര്‍പ്പറേഷന്‌ സൃഷ്‌ടിച്ചത്‌ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ്‌.

Ads by Google
ജി.അരുണ്‍
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW