Tuesday, April 23, 2019 Last Updated 9 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

ഹര്‍ത്താലിലും ഗുരുവായൂരില്‍ വിവാഹത്തിരക്ക്‌

ഗുരുവായൂര്‍: ഹര്‍ത്താലിന്റെ പ്രഹരമേല്‍ക്കാതെ ഗുരുവായൂര്‍. പ്രതീക്ഷിച്ചതിലുമപ്പുറത്തായിരുന്നു ഇന്നലെ വിവാഹത്തിരക്ക്‌. 137 വിവാഹങ്ങള്‍ നടന്നു. ചോറൂണിനായും 400 പേര്‍ ടിക്കറ്റെടുത്തു. പ്രളയം ഗതാഗതം മുടക്കിയപ്പോള്‍ നീട്ടിവയ്‌ക്കപ്പെട്ട വിവാഹങ്ങളുടെ തുടര്‍ച്ച ഇന്നലെയുമുണ്ടായി. പലരും ഇന്നലെ രാവിലെയോടെയെത്തി.
രാവിലെ ഒന്‍പതിനും പത്തിനും മധ്യേയായിരുന്നു കൂടുതല്‍ വിവാഹങ്ങളും. പതിനൊന്നോടെ തിരക്കൊഴിഞ്ഞു. ലോഡ്‌ജുകളും റെസ്‌റ്റ്‌ ഹൗസുകളും നിറഞ്ഞുകവിഞ്ഞതിനാല്‍ പലര്‍ക്കും ക്ഷേത്രസന്നിധിയില്‍തന്നെ വിശ്രമിക്കേണ്ടിവന്നു. ഹോട്ടലുകള്‍ അടച്ചതിനാല്‍ ഭക്‌തര്‍ക്ക്‌ പ്രസാദ ഊട്ടായിരുന്നു ആശ്രയം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നല്‍കിയിരുന്ന ഉപ്പുമാവും ചായയും ഒരു മണിക്കൂര്‍ അധികമായി നല്‍കി. ഉച്ചയ്‌ക്ക്‌ പ്രസാദ ഊട്ടും കൂടുതല്‍ പേര്‍ക്കു കരുതി. മമ്മിയൂര്‍ ക്ഷേത്രത്തിലും പ്രസാദ ഊട്ടിനു തിരക്കുണ്ടായി.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW