Friday, February 22, 2019 Last Updated 42 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

പ്രളയക്കെടുതിക്ക്‌ ഇടയാക്കിയ സാഹചര്യം: നിയമസഭാ സബജക്‌ട്‌ കമ്മിറ്റി വിളിക്കാന്‍ പി.ടി. തോമസിന്റെ കത്ത്‌

തിരുവനന്തപുരം: സംസ്‌ഥാനം രൂക്ഷമായ പ്രളയക്കെടുതിയില്‍പ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജലസേചനം സംബന്ധിച്ച നിയമസഭാ സബ്‌ജക്‌ട്‌ കമ്മിറ്റി അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കമ്മിറ്റിയംഗം കൂടിയായ പി.ടി. തോമസ്‌ എം.എല്‍.എ. സമിതി ചെയര്‍മാനായ ജലവിഭവ മന്ത്രി മാത്യു ടി. തോമസിനു കത്തു നല്‍കി.
വേണ്ടത്ര മുന്‍കരുതലില്ലാതെയും ആവശ്യമായ മുന്നറിയിപ്പു നല്‍കാതെയും അണക്കെട്ടുകള്‍ തുറന്നുവിട്ടതു പ്രളയാഘാതം വര്‍ധിപ്പിച്ചിച്ചതായി പി.ടി. തോമസ്‌ കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രളയകാരണങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌, ഭാവിയില്‍ ഇത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഇവ ചര്‍ച്ച ചെയ്യാന്‍ സബ്‌ജക്‌ട്‌ കമ്മിറ്റി യോഗം ചേരണമെന്നുമാണ്‌ കത്തിലെ ആവശ്യം.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW