Sunday, January 20, 2019 Last Updated 39 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

കൊച്ചി മെട്രോ: നിര്‍മാണം വിലയിരുത്താന്‍ ചീഫ്‌ സെക്രട്ടറിയെത്തി

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ചീഫ്‌ സെക്രട്ടറി ടോം ജോസഫ്‌ എത്തി. പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ (കെ.എം.ആര്‍.എല്‍) ആസ്‌ഥാനത്ത്‌ എം.ഡി: എ.പി.എം. മുഹമ്മദ്‌ ഹനീഷുമായി ചീഫ്‌ സെക്രട്ടറി ചര്‍ച്ച നടത്തി. മെട്രോയുടെ നിര്‍മാണം പുരോഗമിക്കുകയാണ്‌. ഇത്‌ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മറ്റ്‌ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അഥോറിറ്റിയുടെ (എം.ടി.എ) പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന്‌ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സൂചിപ്പിച്ചു. ഈ വിഷയം പരിശോധിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന്‌ ചീഫ്‌ സെക്രട്ടറി ഉറപ്പുനല്‍കി.
കെ.എം.ആര്‍.എല്‍. നടപ്പാക്കുന്ന ജലമെട്രോ ഉള്‍പ്പെടെയുള്ള അനുബന്ധ പദ്ധതികളുടെ പുരോഗതിയും ചീഫ്‌ സെക്രട്ടറി വിലയിരുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കെ.എം.ആര്‍.എല്‍. ജീവനക്കാരില്‍നിന്ന്‌ ആദ്യ ഗഡുവായി സമാഹരിച്ച എട്ടുലക്ഷം രൂപയുടെ ചെക്ക്‌ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌ കൈമാറി. ജില്ല കലക്‌ടര്‍ മുഹമ്മദ്‌ വൈ. സഫിറുള്ള, കെ.എം.ആര്‍.എല്‍. ഡയറക്‌ടര്‍മാരായ കെ.ആര്‍. കുമാര്‍, ടി. അര്‍ച്ചുനന്‍, ഡി.കെ. സിന്‍ഹ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW