Tuesday, September 11, 2018 Last Updated 20 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

വെള്ളാപ്പള്ളി നടേശന്‍ 82 വയസിലേക്ക്‌

ചേര്‍ത്തല: എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ അമരക്കാരന്‍ 82-ാം വയസിലേക്ക്‌. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സെപ്‌റ്റംബര്‍ പത്തിനാണ്‌ ജനിച്ചതെങ്കിലും ചിങ്ങ മാസത്തിലെ വിശാഖം നക്ഷത്രമായ 14 നാണ്‌ പിറന്നാള്‍ ദിനം.
നാളെ മുതല്‍ 14 വരെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ പ്രത്യേക പൂജകള്‍ നടക്കും. പ്രളയ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്‌. പിറന്നാളിന്‌ പ്രത്യേക സദ്യ ഒരുക്കുന്നില്ലെങ്കിലും എത്തുന്നവര്‍ക്കു ഭക്ഷണം നല്‍കും. ഫോണിലൂടെയും നേരിട്ടും നിരവധി പേര്‍ ആശംസ നേര്‍ന്നുതുടങ്ങി. പ്രളയത്തില്‍ സര്‍വവും നഷ്‌ടപ്പെട്ട കുട്ടനാട്ടിലെ പതിനായിരങ്ങള്‍ക്കു സംരക്ഷണമൊരുക്കാനായതിന്റെ ആത്മസംതൃപ്‌തിയിലാണ്‌ അദ്ദേഹം.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW