Tuesday, September 11, 2018 Last Updated 20 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

സിംഗിള്‍ ഡ്യൂട്ടി: ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന്‌ തച്ചങ്കരി

തിരുവനന്തപുരം : കെ.എസ്‌.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതോടെ ജീവനക്കാര്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികമാണെന്ന്‌ സി.എം.ഡി: ടോമിന്‍ തച്ചങ്കരി. വിഷമതകള്‍ പരമാവധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജീവനക്കാര്‍ക്കുള്ള കത്തില്‍ തച്ചങ്കരി പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിനെതിരേ ജീവനക്കാര്‍ പരാതികളുന്നയിച്ച സാഹചര്യത്തിലാണു തച്ചങ്കരിയുടെ കത്ത്‌.
ജീവനക്കാരുടെ കാര്യക്ഷമമായ ഉപയോഗത്തിനും യാത്രക്കാരുടെ സുരക്ഷിതത്വത്തിനും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായമാണ്‌ അനുയോജ്യമെന്നു കണ്ടാണ്‌ ഹൈക്കോടതിയും സര്‍ക്കാരും ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വച്ചിട്ടുള്ളതെന്നു തച്ചങ്കരി പറയുന്നു. " സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയതിനെത്തുടര്‍ന്ന്‌ വിദൂര ഡിപ്പോകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇവര്‍ക്കു വീടിനടുത്തുള്ള ഡിപ്പോകളിലേക്കു സ്‌ഥലംമാറ്റം നല്‍കുന്നത്‌ വിവരശേഖരണം പൂര്‍ത്തിയായാലുടന്‍ നടപ്പാക്കും. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമ്പോള്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുവാന്‍ പാടില്ല, സൈന്‍ ഇന്നും സൈന്‍ ഓഫിനും ഇടയിലുള്ള മുഴുവന്‍ സമയവും സ്‌റ്റിയറിംഗ്‌ഡ്യൂട്ടിയായി കണക്കാക്കണം തുടങ്ങിയ പ്രചാരണങ്ങള്‍ ശരിയല്ല. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വര്‍ക്കേഴ്‌സ്‌ ആക്‌ടിലെ വകുപ്പുകള്‍ പ്രകാരം ഒരു ജീവനക്കാരനെ ഒരാഴ്‌ചയില്‍ പരമാവധി 48 മണിക്കൂര്‍ മാത്രമേ ജോലിക്കു നിയോഗിക്കനാകൂ. ഇത്തരത്തില്‍ ഡ്യൂട്ടികള്‍ ക്രമീകരിക്കുമ്പോള്‍ ഏതെങ്കിലും ദിവസം ഒരു ജീവനക്കാരനെ 10 മണിക്കൂറില്‍ കൂടുതല്‍ സമയം ഡ്യൂട്ടിക്കായി നിയോഗിക്കേണ്ടി വന്നേക്കാം. എന്നാല്‍ ഒരു ജീവനക്കാരനും ഒരാഴ്‌ചയില്‍ എല്ലാദിവസവും ഇത്തരത്തില്‍ ജോലി ചെയ്യേണ്ടി വരില്ലെന്ന്‌ ഉറപ്പുവരുത്തിയിട്ടുണ്ട്‌. ഒരു ജീവനക്കാരന്‍ പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരാഴ്‌ചയില്‍ 48 മണിക്കൂറിലധികം ജോലി ചെയ്യുന്നിെല്ലന്ന്‌ ഉറപ്പുവരുത്തും. അധിക സമയം ജോലി ചെയ്യേണ്ടി വന്നാല്‍ അധികവേതനം ലഭ്യമാക്കുകയും ചെയ്യും."-തച്ചങ്കരി കത്തില്‍ പറയുന്നു.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW