Tuesday, September 11, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

'ഒറ്റപ്പെട്ട സംഭവമല്ല, അപ്പോഴൊക്കെ സിസ്‌റ്റര്‍മാര്‍ സഭയില്‍നിന്നും പുറത്താക്കപ്പെടുകയും വേട്ടക്കാരായ വ്യക്‌തികള്‍ സഭയില്‍ തുടരുകയും കുര്‍ബാന ചൊല്ലി നടക്കുകയും ചെയ്യും’

Bishop franko

കൊച്ചി: പരാതിക്കാരിയായ കന്യാസ്‌ത്രീക്കുണ്ടായ ദുരനുഭവം സഭയില്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന്‌ ഇന്നലെ സമരപ്പന്തലിലെത്തിയ എറണാകുളം റാണിമാതാ കോണ്‍വന്റില്‍നിന്നുള്ള സിസ്‌റ്റര്‍ ടീന പറഞ്ഞു. കുറവിലങ്ങാട്ടെ മഠത്തില്‍നിന്നു സമരവുമായി തെരുവിലേക്കെത്തിയ അഞ്ചു കന്യാസ്‌ത്രീകള്‍ക്കു പിന്തുണയുമായാണ് എറണാകുളം റാണിമാതാ കോണ്‍വന്റില്‍നിന്നുള്ള സിസ്‌റ്റര്‍ ടീന ഇന്നലെ സമരപ്പന്തലിലെത്തിയത്‌. പീഡനക്കേസില്‍ ഇരയായ കന്യാസ്‌ത്രീക്ക്‌ സഭയില്‍നിന്നും നീതി കിട്ടാത്തതിനെത്തുടര്‍ന്നാണു തങ്ങള്‍ക്കു തെരുവിലേക്ക്‌ ഇറങ്ങേണ്ടിവന്നതെന്നു സിസ്‌റ്റര്‍ ടീന പറഞ്ഞു.

ഇത്തരത്തില്‍ ചെറുതും വലുതുമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. അപ്പോഴൊക്കെ സിസ്‌റ്റര്‍മാര്‍ സഭയില്‍നിന്നും പുറത്താക്കപ്പെടുകയും വേട്ടക്കാരായ വ്യക്‌തികള്‍ സഭയില്‍ തുടരുകയും കുര്‍ബാന ചൊല്ലി നടക്കുകയും ചെയ്യുന്നു. മോശം അനുഭവം ഉണ്ടാകുമ്പോള്‍ പ്രതികരിച്ചാല്‍ അതിനേക്കാള്‍ മോശമായ അനുഭവമാണ്‌ ഉണ്ടാകുക.

കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട വിഷയത്തില്‍ സഭയില്‍നിന്നും കാര്യമായ ഇടപെടലില്ല. മറ്റൊരിടവും ഇല്ലാതെ വന്നതിനെത്തുടര്‍ന്നാണ്‌ പൊതുജനത്തിനു മുന്നിലേക്കു വന്നതും പോലീസിനെയും കോടതിയെയും സമീപിച്ചതും. സംസ്‌ഥാന സര്‍ക്കാര്‍ തന്നെ വിഷയത്തില്‍ വേണ്ടവിധത്തിലുളള നടപടി സ്വീകരിക്കാന്‍ തടസം നില്‍ക്കുകയാണെന്നാണ്‌ ഇപ്പോള്‍ മനസിലാക്കുന്നത്‌.-സിസ്‌റ്റര്‍ ടീന പറഞ്ഞു.

ഇതിനിടെ ജലന്ധര്‍ ബിഷപ്പിന്റെ അറസ്‌റ്റ്‌ ആവശ്യപ്പെട്ട്‌ കൊച്ചിയില്‍ നടക്കുന്ന സമരം ശക്‌തി പ്രാപിക്കുന്നു. സമരം മൂന്നുദിവസം പിന്നിട്ടതോടെ കൂടുതലാളുകളാണ്‌ സമരപ്പന്തലിലേക്ക്‌ എത്തുന്നത്‌.

സമരം കൂടുതല്‍ വിപുലപ്പെടുത്താനാണ്‌ ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സിലിന്റെ തീരുമാനം. സെക്രട്ടറിയേറ്റ്‌ പടിക്കലേക്കു ജനകീയ മാര്‍ച്ച്‌ നടത്തുന്നതടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. എറണാകുളം ഐ.ജി. ഓഫീസിനു മുമ്പിലേക്ക്‌ മാര്‍ച്ച്‌ നടത്താനും നീക്കമുണ്ട്‌. വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന്‌ പിന്തുണയുമായി ഇന്നലെ വേദിയിലെത്തി. ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്ുകയ എന്നത്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന്‌ ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ ആരോപിച്ചു.
അറസ്‌റ്റ്‌ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ നാളെ ഹൈക്കോടതിയില്‍ കന്യാസ്‌ത്രീയുടെ കുടുംബം ഹര്‍ജി നല്‍കുമെന്നും സുചനയുണ്ട്‌. ഇതിനിടെ സമരപ്പന്തലില്‍ നിരാഹാരമനുഷ്‌ടിച്ചിരുന്ന അഡ്വ. ജോര്‍ജ്‌ ജോസഫിനെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന്‌ ആശുപത്രിയിലേക്കു മാറ്റി. ആം ആദ്‌മി സംസ്‌ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്‌ഠന്‍, എ.ഐ.വൈ.എഫ്‌ സംസ്‌ഥാന ജോയിന്റ്‌ സെക്രട്ടറി എന്‍. അരുണ്‍, ലോയേഴ്‌സ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റും മുന്‍ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലുമായ ടി. ആസിഫലി, ഹിന്ദു ഐക്യവേദി സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍.വി ബാബു, മഹിള മോര്‍ച്ച സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ഒ.എം. ശാലീന, അഡ്വ. ശിവന്‍ മഠത്തില്‍ തുടങ്ങിയവര്‍ ഇന്നലെ സമരപ്പന്തലിലെത്തി. ഇവര്‍ക്ക്‌ പുറമേ ആം ആദ്‌മി പാര്‍ട്ടി, ഫോര്‍വേഡ്‌ ബ്ലോക്ക്‌, എ.ഐ.വൈ.എഫ്‌, ഹിന്ദു ഐക്യവേദി, ശിവസേന തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകരും വനിത സംഘടന നേതാക്കളും പൊതുപ്രവര്‍ത്തകരും വിവിധ തൊഴില്‍ മേഖലകളിലുള്ളവരും സമരപ്പന്തലിലെത്തി.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW