Monday, July 22, 2019 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചതുകൊണ്ട്‌ അഴിമതിയില്ലാതാവില്ല: ജേക്കബ്‌ തോമസ്‌

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പണം ഏതെങ്കിലും പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചതുകൊണ്ട്‌ അഴിമതിയില്ലാത്താക്കാനാവില്ലെന്നു മുന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിടുക്കത്തില്‍ നടത്താനുള്ള വെമ്പല്‍ സുതാര്യത നഷ്‌ടപ്പെടുത്തും. ഒരു വിമാനത്തിന്റെ സുരക്ഷിതത്വം പൈലറ്റിന്റെ കാര്യശേഷിയെ ആശ്രയിച്ചിരിക്കും. ഇപ്പോഴത്തെ പൈലറ്റിനു കാര്യശേഷിയുണ്ടോയെന്ന ചോദ്യത്തിന്‌, കേരളത്തിനു പുറത്തുനിന്നുള്ള പൈലറ്റിന്‌ അതു കൊണ്ടുവരാന്‍ കഴിയുമോ എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ വന്‍തോതിലുള്ള അഴിമതിക്കു സാധ്യതയുണ്ട്‌. എല്ലാ പ്രകൃതിദുരന്തങ്ങള്‍ക്കും പിന്നാലെ നടക്കുന്ന മറ്റൊരു ദുരന്തമാണ്‌ അഴിമതി. പുനര്‍നിര്‍മാണ പ്രക്രിയ അഴിമതിയിലേക്കു നയിച്ചേക്കും. അഴിമതി ദുരന്തങ്ങളുടെ വ്യാപ്‌തി വര്‍ധിപ്പിക്കും. ജപ്പാനില്‍ സുനാമിയും ഭൂകമ്പവും ഒന്നിച്ചുണ്ടായപ്പോള്‍ പതിനായിരം പേര്‍ മരിച്ചു. എന്നാല്‍, ഹെയ്‌ത്തിയില്‍ ഭൂകമ്പം ദുരന്തം വിതച്ചപ്പോള്‍ രണ്ടുലക്ഷം പേര്‍ കൊല്ലപ്പെട്ടു. ഈ വ്യത്യാസത്തിനു കാരണം രണ്ടു രാജ്യങ്ങളിലുമുള്ള അഴിമതിയുടെ തോതിലുള്ള വ്യത്യാസമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW