Tuesday, September 11, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Tuesday 11 Sep 2018 02.05 AM

പ്രളയബാധിതരുടെ കണക്കില്‍ തീരുമാനമായില്ല; പതിനായിരം രൂപ ധനസഹായം വൈകും

uploads/news/2018/09/247616/floodrelffund110918.jpg

കോട്ടയം: പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അനുദിച്ച പതിനായിരം രൂപ ധനസഹായ വിതരണം വൈകും. പ്രളയബാധിതരുടെ കണക്കില്‍ ഇതുവരെ തീരുമാനമെടുക്കാനാകാത്തതാണു ധനസഹായം വൈകിപ്പിക്കുന്നത്‌.

പ്രളയം ശമിച്ചശേഷം റവന്യു വകുപ്പ്‌ ആദ്യം പുറത്തുവിട്ട കണക്കില്‍ പതിനായിരം രൂപ ധനസഹായത്തിന്‌ 6.6 ലഷം കുടംബങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടെന്നാണു പറഞ്ഞത്‌. എന്നാല്‍, കഴിഞ്ഞ ദിവസം റവന്യൂ വകുപ്പു പുറത്തുവിട്ട കണക്കനുസരിച്ച്‌ 4.93,262 പേര്‍ക്കുമാത്രമേ ധനസഹായത്തിന്‌ അര്‍ഹതയുള്ളൂ.

ഇതില്‍ പകുതിയോളം കുടുംബങ്ങള്‍ക്ക്‌ സഹായം ഇതിനോടകം വിതരണം ചെയ്‌തുവെന്നാണ്‌ സര്‍ക്കാരിന്റെ അവകാശവാദം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ ക്യാമ്പു വിടുന്നതിന്‌ മുമ്പു തന്നെ പണം വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്‌.

എന്നാല്‍, ഇതു പാളിയതോടെ കഴിഞ്ഞ 31-ന്‌ മുഖ്യമന്ത്രി മാധ്യമങ്ങളോട്‌ വിശദീകരിച്ചത്‌ രണ്ടു ദിവസത്തിനം ധനസഹായ വിതരണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു. ഇതിനായി എല്ലാ വില്ലേജ്‌ ഓഫീസുകളിലും പ്രത്യേകം ആളുകളെ ചുമതലപ്പെട്ടുത്തുമെന്നും പറഞ്ഞിരുന്നു.

പ്രളയ ബാധിതരുടെ കണക്കെടുപ്പ്‌ വൈകുന്നതിനു കാരണമായി ഉദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടുന്നതു ധനഹായം അനുവിച്ചുകൊണ്ടുളള ഓഗസ്‌റ്റ്‌ 16-ലെ സര്‍ക്കാര്‍ ഉത്തരവാണ്‌.

രണ്ടു ദിവസം വീടിനുളളില്‍ വെളളം കെട്ടി നില്‍ക്കുകയോ മണ്ണിടിച്ചില്‍ കാരണം വീട്‌ വാസയോഗ്യമല്ലാതകുകയോ ചെയ്‌ത കുടുംബങ്ങള്‍ക്ക്‌ പതിനായിരം രൂപ അനുവദിക്കുമെന്നാണ്‌ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്‌. ഈ വീടുകള്‍ ഇനിയും എങ്ങനെ കണ്ടെത്തുമെന്നാണ്‌ പ്രളയബാധിതര്‍ ചോദിക്കുന്നത്‌.

Ads by Google
ഷാലു മാത്യു
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW