Tuesday, September 11, 2018 Last Updated 21 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

രാജപുരം ഉരുള്‍പൊട്ടലില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

മുരിക്കാശേരി: രാജപുരത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. രാജപുരം കരികുളത്ത്‌ ഉഷയുടെ മൃതദേഹമാണു കണ്ടെത്തിയത്‌. കരികുളത്ത്‌ മീനാക്ഷി, മക്കളായ രാജന്‍, ഉഷ എന്നിവരാണു സംഭവത്തില്‍ മരിച്ചത്‌.
ഓഗസ്‌റ്റ് ഒമ്പതിനായിരുന്നു അപകടം. മീനാക്ഷിയുടെ മൃതദേഹം അന്നുതന്നെ കണ്ടെത്തിയിരുന്നു. രാജന്റെയും ഉഷയുടെയും മൃതദേഹത്തിനായുള്ള തെരച്ചില്‍ ദിവസങ്ങളോളം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍, സമീപവാസികള്‍ എല്ലാ ദിവസവും ഇവിടെ തെരച്ചില്‍ തുടര്‍ന്നിരുന്നു. വീടിരുന്ന സ്‌ഥലത്തുനിന്നും മുന്നൂറ്‌ മീറ്റര്‍ മാറി പെരിയാര്‍ തീരത്തേ പാറക്കെട്ടില്‍നിന്നുമാണ്‌ ഉഷയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്‌.മുരിക്കാശേരി പോലീസും റവന്യു ഉദ്യോഗസ്‌ഥരും ചേര്‍ന്നു നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW