Tuesday, September 11, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

സര്‍ക്കാരിനെതിരേ സംവിധായകന്‍ അരുണ്‍ ഗോപി , അവള്‍ക്കൊപ്പമെന്തേ ആരുമില്ലാത്തത്‌ ?

uploads/news/2018/09/247610/arun-gopy.jpg

കൊച്ചി: പോലീസിനും സര്‍ക്കാരിനുമെതിരേ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. പി.കെ. ശശി എം.എല്‍.എക്കെതിരായ യുവതിയുടെ പരാതിയില്‍ നടപടി നീണ്ടുപോകുന്നതിലും കന്യാസ്‌ത്രീയുടെ പരാതി ലഭിച്ചിട്ടും ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്യാന്‍ കൂട്ടാക്കാത്ത പോലീസിന്റെ നിലപാടിനെതിരേയുമാണ്‌ അരുണ്‍ ഗോപി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെ തന്റെ നിലപാട്‌ അറിയിച്ചത്‌. ദിലീപിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടയ്‌ക്കാന്‍ കാട്ടിയ താല്‍പര്യം മറ്റു ചിലര്‍ ഉള്‍പ്പെട്ട കേസുകളില്‍ എന്തുകൊണ്ട്‌ ഇല്ലാതാകുന്നുവെന്നാണ്‌ അരുണ്‍ പോസ്‌റ്റിലൂടെ ചോദിക്കുന്നത്‌. സിനിമയിലെ വനിതാ സംഘടനയെയും പരോക്ഷമായി പോസ്‌റ്റില്‍ വിമര്‍ശിച്ചിട്ടുണ്ട്‌. ദിലീപ്‌ ചിത്രമായ രാമലീലയുടെ സംവിധായകനാണ്‌ അരുണ്‍ ഗോപി.

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം

"ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട, അവള്‍ക്കൊപ്പം എന്ന ക്യാമ്പെയിനുമില്ല. പീഡിപ്പിച്ചവനെയല്ല, ആസൂത്രണം ചെയ്‌തു എന്ന്‌ ക്രിമിനല്‍ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്‌റ്റ്‌ ചെയ്യാന്‍ വീരം കാണിച്ച പോലീസും ഗവണ്‍മെന്റും മൗനവ്രതത്തില്‍...എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്കൊപ്പം"

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW