Tuesday, September 11, 2018 Last Updated 20 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

തെറ്റ്‌ തിരുത്താനും കന്യാസ്‌ത്രീകള്‍ക്ക്‌ നീതി ഉറപ്പ്‌ വരുത്താനും പോലീസ്‌ തയ്യാറാകണം.- വി.എം സുധീരന്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കൊച്ചിയില്‍ കന്യാസ്‌ത്രീകള്‍ നടത്തിവരുന്ന സമരത്തിന്‌ കേരളീയ സമൂഹത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണ ആര്‍ജ്‌ജിക്കാനായ സാഹചര്യത്തില്‍ ഇനിയെങ്കിലും തെറ്റ്‌ തിരുത്താന്‍ പോലീസ്‌ തയാറാകണമെന്ന്‌ വി.എം. സുധീരന്‍.
ഈ ധര്‍മസമരം ആരംഭിക്കാന്‍ നിര്‍ബന്ധിതരായ കന്യാസ്‌ത്രീകളോടൊപ്പമാണ്‌ ജനമനസാക്ഷിയെന്ന്‌ അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു.
കന്യാസ്‌ത്രീകള്‍ക്ക്‌ നീതി നിഷേധിക്കുന്ന ഡി.ജി.പിയുടെയും കൂട്ടരുടെയും കള്ളക്കളികളെല്ലാം മറനീക്കി പുറത്തുവന്നിരിക്കുകയാണ്‌. രാഷ്‌ട്രീയ യജമാനന്മാരുടെ താളത്തിനൊപ്പിച്ച്‌ തുള്ളി സ്വയം പരിഹാസ്യരായ ഡി.ജി.പി. ഉള്‍പ്പെടെയുള്ള പോലീസിലെ ഉന്നതര്‍ പ്രതിക്കൂട്ടിലാണ്‌.
ആ സാഹചര്യത്തില്‍ ഇനിയെങ്കിലും ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ നിലപാട്‌ തിരുത്താനും കന്യാസ്‌ത്രീകള്‍ക്ക്‌ നീതി ഉറപ്പ്‌ വരുത്താനും പോലീസ്‌ തയ്യാറാകണം. അല്ലെങ്കില്‍ അതെല്ലാം കേരള പോലീസിന്‌ തീരാ കളങ്കമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW