Thursday, November 22, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

അന്വേഷണം വൈകിപ്പിക്കരുത്‌: രമേശ്‌ ചെന്നിത്തല

കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം വൈകിപ്പിക്കരുതെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന പരാതി വ്യാപകമാണ്‌. പരാതി നല്‍കി 76 ദിവസം പിന്നിട്ടിട്ടും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കാത്തത്‌ ഏറെ ഗൗരവമുള്ള വിഷയമാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പരസ്യമായി സമരത്തിനിറങ്ങിയ കന്യാസ്‌ത്രീകളെ പിന്തുണയ്‌ക്കുന്ന സമീപനം പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായില്ല. അന്വേഷണത്തില്‍ മനഃപൂര്‍വം കാലതാമസമുണ്ടാക്കുന്ന നീക്കങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ല. കേസില്‍ കുറ്റക്കാര്‍ ആരായാലും രാജ്യത്തെ നീതിന്യായവ്യവസ്‌ഥിതി നിഷ്‌കര്‍ഷിക്കുന്ന ശിക്ഷ നല്‍കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. പരാതി നല്‍കി രണ്ടു മാസത്തിലേറെയായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാത്തതില്‍ സര്‍ക്കാര്‍ മറുപടി പറയണം. കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള നീക്കങ്ങള്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ്‌ കന്യാസ്‌ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച്‌ പരാമര്‍ശിച്ചില്ല.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW