Sunday, November 18, 2018 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

കൊരട്ടി പള്ളിയില്‍ വീണ്ടും സംഘര്‍ഷാവസ്‌ഥ

ചാലക്കുടി: കൊരട്ടി പള്ളിയിലെ പുതിയ കമ്മിറ്റിയിലേക്കു യൂണിറ്റ്‌ തലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്ന്‌ അരമനയുടെ ഉത്തരവ്‌ വന്നതായി ആരോപിച്ച്‌ വിശ്വാസികള്‍ പള്ളിയില്‍ തടിച്ചുകൂടിയത്‌ സംഘര്‍ഷാവസ്‌ഥക്കു കാരണമായി. വിവരമറിഞ്ഞ്‌ കൊരട്ടി പോലീസ്‌ പള്ളിയിലെത്തി പ്രശ്‌നത്തിന്‌ അയവ്‌ വരുത്തി.
പള്ളിയിലെ പണം അപഹരിച്ചതുമായി ബന്ധപ്പെട്ട്‌ അരമന എണ്‍പതോളം കമ്മിറ്റിയംഗങ്ങളെ അയോഗ്യരാക്കിയിരുന്നു. എന്നാല്‍ ഇവര്‍ പള്ളിക്കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിരോധമില്ലെന്നു കാട്ടി അരമന കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയതായും വിശ്വാസികള്‍ പറയുന്നു. ഇതില്‍ വിശ്വാസികള്‍ക്ക്‌ പ്രതിഷേധമുണ്ട്‌. ഇതിനിടെ യൂണിറ്റുകളില്‍ നടത്തിയ തെരഞ്ഞെടുപ്പ്‌ റദാക്കണമെന്ന അരമനയുടെ ഉത്തരവ്‌ വന്നതായും വിശ്വാസികള്‍ ആരോപിച്ചു.
പന്ത്രണ്ട്‌ യൂണിറ്റുകളില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ നിലവിലെ കമ്മിറ്റി പക്ഷത്തെ പത്തുപേര്‍ വിജയിച്ചിരുന്നു. ഇത്‌ റദ്ദാക്കുന്നത്‌ പുറത്താക്കപ്പെട്ടവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണെന്നാണ്‌ ആരോപണം.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW