Tuesday, February 12, 2019 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

ശബരിമല, പമ്പാ പുനര്‍നിര്‍മാണം: ഹര്‍ജി സ്വീകരിച്ച്‌ ഹൈക്കോടതി

കൊച്ചി: പ്രളയം മനുഷ്യനിര്‍മിതമായി കണക്കിലെടുക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. മനുഷ്യനിര്‍മിതമായതിനാല്‍ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കുമുണ്ടായ നഷ്‌ടം സര്‍ക്കാര്‍ നല്‍കണമെന്നാവശ്യപ്പെട്ട്‌ പത്തനംതിട്ട ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ റിങ്കു ചെറിയാനാണ്‌ ഹര്‍ജി നല്‍കിയത്‌. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
അടുത്ത തീര്‍ഥാടന സീസണു മുമ്പു ശബരിമല, പമ്പ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കണം, ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്‌. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ഫിലിപ്‌ മാത്യു ഹാജരായി.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW