Sunday, February 17, 2019 Last Updated 32 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

വയനാട്ടില്‍ രണ്ടുപേര്‍ക്ക്‌ സൂര്യാഘാതം

കല്‍പ്പറ്റ: പ്രളയശേഷമുള്ള കൊടുംവെയിലില്‍ വയനാട്ടില്‍ രണ്ടു പേര്‍ക്കു സൂര്യാഘാതം. കോട്ടത്തറ വെണ്ണിയോട്‌ മൈലാടിയിലെ കമ്പനാട്‌ ഇസ്‌മയില്‍(35), നടവയല്‍ സ്വദേശി ബിജു(39) എന്നിവര്‍ക്കാണു പൊള്ളലേറ്റത്‌. ഇരുവരുടെയും പുറത്താണ്‌ പൊള്ളല്‍. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെ മൈലാടിയില്‍ വോളിബോള്‍ കോര്‍ട്ട്‌ നന്നാക്കുന്നതിനിടെയാണ്‌ ഇസ്‌മയിലിനു പുറത്ത്‌ ഇരുവശത്തും പൊള്ളലേറ്റത്‌. ശരീരത്തില്‍ കുമിളകളുണ്ട്‌. ഇസ്‌മയിലിനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ ചികിത്സനടത്തി.
സ്വന്തം വീടിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ചെയ്യുന്നതിനിടെയാണ്‌ നടവയല്‍ പുഞ്ചക്കുന്ന്‌ കണ്ടോത്ത്‌ ബിജുവിനു പൊള്ളലേറ്റത്‌. ഉച്ചയ്‌ക്ക്‌ ഒന്നരയോടെ കഴുത്തിന്‌ പുറകിലും പുറത്തും പൊള്ളലേല്‍ക്കുകയായിരുന്നു. കുമിളകള്‍ പൊട്ടിയൊലിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതോടെ കേണിച്ചിറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസഹനീയമായ ചൂടാണ്‌ വയനാട്ടില്‍. ഞായറാഴ്‌ചയും ഇന്നലെയും 30 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ചൂട്‌ അനുഭവപ്പെട്ടു.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW