Tuesday, November 20, 2018 Last Updated 18 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

കേരള ഹൈക്കോടതിയില്‍ ആദ്യം ദുരിതാശ്വാസനിധിയിലേക്കു 15 ലക്ഷം നല്‍കി; ഹര്‍ജി വേഗംകേട്ട്‌ തീര്‍പ്പാക്കാന്‍ അനുമതി

കൊച്ചി : ഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയതു പരിഗണിച്ചു തന്റെ ഹര്‍ജി വേഗംകേട്ടു തീര്‍പ്പാക്കണമെന്ന കക്ഷിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.
മലബാര്‍ സിമെന്റ്‌സ്‌ കേസിലെ പ്രതിയായ സ്വകാര്യ കമ്പനി മാനേജിങ്‌ ഡയറക്‌ടര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 15 ലക്ഷം രൂപ സംഭാവന നല്‍കിയാണു പ്രിഫറന്‍ഷ്യല്‍ ഹിയറിങിന്‌ അനുമതി സ്വന്തമാക്കിയത്‌. സംസ്‌ഥാനത്ത്‌ ആദ്യമായാണു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി കേസ്‌ നടപടി വേഗത്തിലാക്കുന്ന സൗകര്യം ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുണ്ട്‌. സുപ്രീം കോടതിയില്‍ ഈ രീതിയുണ്ടെങ്കിലും കേരള ഹൈക്കോടതിയില്‍ ഇതു നടാടെയാണ്‌.
മലബാര്‍ സിമെന്റ്‌സിന്റെ ചേര്‍ത്തലയിലുള്ള സിമെന്റ്‌ ഗ്രൈന്റിങ്‌ യൂണിറ്റില്‍ നടന്ന അഴിമതിക്കേസാണു ഹൈക്കോടതിയിലുള്ളത്‌. ടെന്‍ഡര്‍ ഇല്ലാതെ എ.ഐ.എ. എന്‍ജിനീയറിങ്‌ എന്ന കമ്പനിക്ക്‌ 1.1 കോടി രൂപയുടെ മെഷീന്‍ വാങ്ങാന്‍ കരാര്‍ നല്‍കിയതെന്നാണ്‌ വിജിലന്‍സ്‌ കേസ്‌. കേസില്‍ ആറാം പ്രതിയായ കമ്പനി മാനേജിങ്‌ ഡയറക്‌ടര്‍ ഭദ്രേഷ്‌ ഷായാണു തനിക്കെതിരായ കുറ്റപത്രം റദ്ദാക്കാനാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്‌.
കേസിന്റെ വിചാരണയും വിധിയും നീളുമെന്നതിനാലാണു പ്രത്യേക പരിഗണന കിട്ടി കേസ്‌ നടപടി വേഗത്തിലാക്കാന്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി പ്രിഫറന്‍ഷ്യല്‍ ഹിയറിങ്ങിന്‌ അനുമതി വാങ്ങിയത്‌.
എനക്‌സ്‌ കോ ടെക്‌ എന്ന കമ്പനിക്കു കരാര്‍ നല്‍കിയിരിക്കെയായിരുന്നു സിമെന്റ്‌ ഗ്രൈന്റിങ്‌ ക്ലീംഗര്‍ എന്ന ഉപകരണം മാത്രം വാങ്ങാന്‍ മറ്റൊരു കമ്പനിക്കു ടെന്‍ഡറില്ലാതെ കരാര്‍ നല്‍കിയത്‌. മലബാര്‍ സിമെന്റ്‌സ്‌ ഉദ്യോഗസ്‌ഥരാണ്‌ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍. എ.ഐ.എ. കമ്പനി മാനേജര്‍ അഞ്ചാം പ്രതിയും. സംഭാവനയുടെ രസീത്‌ കോടതിയില്‍ ഹാജരാക്കി. അപേക്ഷ പരിഗണിച്ചു മുന്‍ഗണന മറികടന്നു ഭദ്രേഷ്‌ ഷായുടെ കേസ്‌ നേരത്തെ വിളിച്ചുകേട്ടു തീര്‍പ്പാക്കാന്‍ ജസ്‌റ്റിസ്‌ ബി. സുധീന്ദ്രകുമാര്‍ നിര്‍ദേശിക്കുകയായിരുന്നു. 14 നു കേസ്‌ പരിഗണിക്കും.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW