Friday, September 14, 2018 Last Updated 44 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം രണ്ടാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ വേണമെന്ന്‌ സുപ്രീംകോടതി

കൊച്ചി: ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കേരളം സ്വീകരിച്ച നടപടി രണ്ടാഴ്‌ചയ്‌ക്കകം അറിയിക്കണമെന്നു സുപ്രീം കോടതി.
കൗ വിജിലന്റലിസത്തിന്റെ ഭാഗമായി നടന്ന സംഭവങ്ങളും ഇതു തടയാന്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം നടപ്പാക്കിയതിന്റെ വിശദാംശങ്ങളും നല്‍കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.
കഴിഞ്ഞ ഓഗസ്‌റ്റ്‌ 20 നാണ്‌ സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചത്‌. സംസ്‌ഥാനത്ത്‌ ആലുവയില്‍മാത്രമാണ്‌ ഇത്തരം അക്രമങ്ങള്‍ അരങ്ങേറിയതെന്ന്‌ ആഭ്യന്തര വകുപ്പ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നെങ്കിലും വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ സുപ്രീം കോടതി നിര്‍ദേശം. ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ പരിഗണിക്കുന്നതിന്‌ പ്രത്യേക മോണിറ്ററിങ്‌ സെല്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ നടപ്പാക്കേ ണ്ടതുണ്ട്‌.
മോണിറ്ററിങ്‌ സെല്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല. പ്രളയ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ കൂടുതല്‍ സമയം വേണമെന്ന്‌ ആവശ്യപ്പെടാനാണ്‌ കേരളത്തിന്റെ നീക്കം.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW