Tuesday, September 11, 2018 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

സ്വവര്‍ഗ ലൈംഗികത ധാര്‍മിക മൂല്യങ്ങള്‍ നഷ്‌ടപ്പെടുത്തും: ഇന്ത്യ പെന്തക്കോസ്‌ത് ദൈവസഭ

കുമ്പനാട്‌: സ്വവര്‍ഗ ലൈംഗികത ക്രൈസ്‌തവ- ധാര്‍മിക മൂല്യങ്ങള്‍ നഷ്‌ടപ്പെടുത്തുന്നതും ബൈബിളിനു വിരുദ്ധവുമാണെന്ന്‌ ഇന്ത്യ പെന്തക്കോസ്‌ത്‌ ദൈവസഭ ജനറല്‍ സെക്രട്ടറി പാസ്‌റ്റര്‍ ഡോ.കെ.സി.ജോണ്‍ . കാലത്തിനനുസരിച്ച്‌ ലോക വീക്ഷണങ്ങള്‍ മാറുന്നു.
അതിന്റെ പ്രതിഫലനമാണു സുപ്രീം കോടതി വിധി. നിയമം എഴുതിയ കാലത്ത്‌ പൊതുസമൂഹത്തിന്റെ ധാര്‍മികബോധം പ്രതിഫലിച്ചിരുന്നു. അന്നു സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമായി ചേര്‍ത്തു. ഇപ്പോള്‍ അതു കുറ്റമല്ലാതായി. കാലം അനുസരിച്ച്‌ മാറുന്നതല്ല ബൈബിളിന്റെ പഠിപ്പിക്കലുകള്‍. ബൈബിള്‍ സ്വവര്‍ഗലൈംഗികത പാപത്തിന്റെ പട്ടികയില്‍ ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ആണോട്‌ ആണ്‍ അവലക്ഷണമായത്‌ ചെയ്‌തു എന്ന്‌ റോമാ ലേഖനം ഒന്നാം അധ്യായത്തില്‍ സ്വവര്‍ഗ ലൈംഗികതയെ കുറിച്ച്‌ എഴുതിയിരിക്കുന്നു.
അതിന്റെ കാരണം ദൈവബോധം നഷ്‌ടപ്പെട്ട അന്നത്തെ സമൂഹം ഇത്തരം പ്രകൃതി വിരുദ്ധമായ കാര്യങ്ങളെ സ്വീകരിച്ചിരുന്നു. ഇന്നും അതു തന്നെ സംഭവിക്കുകയാണ്‌. അവ നിയമവിധേയവുമാക്കുന്നു. ക്രൈസ്‌തവ വീക്ഷണവും ധാര്‍മിക ബോധവുമുള്ള സഭ എന്ന നിലയില്‍ ഇന്ത്യ പെന്തക്കോസ്‌ത്‌ ദൈവസഭ സ്വവര്‍ഗലൈംഗികതയെ പിന്തുണയ്‌ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW