Tuesday, July 09, 2019 Last Updated 42 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

ബിഷപ്പിനെ രക്ഷിക്കുന്നത്‌ ഇടത്‌, വലത്‌ രാഷ്‌്രടീയ മേലാളന്മാര്‍: ബി.ജെ.പി.

ന്യൂഡല്‍ഹി: സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും മേലാളന്മാരാണു കന്യാസ്‌ത്രീയെ പീഡിപ്പിച്ച ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും കേരളത്തില്‍ നിയമവാഴ്‌ചയുടെ മരണമണി മുഴങ്ങുകയാണെന്നും ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍ പിള്ള.
ബിഷപ്പിനെ രക്ഷിക്കാന്‍ സംസ്‌ഥാന സര്‍ക്കാരും പോലീസും ഒത്താശ ചെയ്യുകയാണ്‌. ബിഷപ്‌ പീഡിപ്പിച്ചെന്നു 164-ാം വകുപ്പ്‌ പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായി കന്യാസ്‌ത്രീ മൊഴി നല്‍കിയ കേസില്‍ ഇനിയെന്ത്‌ അന്വേഷണമാണു വേണ്ടത്‌? ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യാന്‍ ഇരയായ കന്യാസ്‌ത്രീയുടെ മൊഴി മാത്രം മതി. സമരരംഗത്തുള്ള കന്യാസ്‌ത്രീകള്‍ക്ക്‌ ബി.ജെ.പി. എല്ലാ പിന്തുണയും നല്‍കും.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW