Friday, November 16, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

കന്യാസ്‌ത്രീകളെ തള്ളിപ്പറഞ്ഞ്‌ മിഷനറീസ്‌ ഓഫ്‌ ജീസസ്‌

കൊച്ചി: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായി കന്യാസ്‌ത്രീകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കള്ളമെന്ന്‌ മിഷനറീസ്‌ ഓഫ്‌ ജീസസ്‌. ഇന്നലെ പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌ സന്യാസിനീ സമൂഹം കന്യാസ്‌ത്രീകളെ തള്ളിപ്പറഞ്ഞത്‌.
കന്യാസ്‌ത്രീകളുടെ സമരത്തിനു പിന്നില്‍ ബാഹ്യശക്‌തികളാണെന്നും പ്രസ്‌താവനയില്‍ മിഷനറീസ്‌ ഓഫ്‌ ജീസസ്‌ ആരോപിച്ചു.
നേരത്തേ, അന്വേഷണ സംഘം തെളിവെടുത്ത സമയത്ത്‌ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്‌ത്രീക്കെതിരേ പറഞ്ഞ അതേ ആരോപണങ്ങളാണു മൂന്നു പേജുള്ള പ്രസ്‌താവനയിലുള്ളത്‌. 2014 മേയ്‌ അഞ്ചു മുതല്‍ രണ്ടു വര്‍ഷം താന്‍ ബലാത്സംഗം ചെയ്‌തെന്നാണു പരാതിയെന്നും അതിനു ശേഷം താനും കന്യാസ്‌ത്രീയും ഒരുമിച്ച്‌ ചില പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അങ്ങനെ നടക്കുമോ എന്നുമായിരുന്നു ബിഷപ്പിന്റെ വാദം. ഇതേ വാദമാണു പ്രസ്‌താവനയിലും ഉന്നയിക്കുന്നത്‌
പരാതിക്കാരിയായ കന്യാസ്‌ത്രീക്കെതിരേ ചില വിഷയങ്ങളില്‍ ബിഷപ്‌ നടപടിയെടുത്തിരുന്നു. അതിനാലാണ്‌ കന്യാസ്‌ത്രീ ഇത്തരത്തില്‍ പരാതി നല്‍കിയത്‌. ഇതെല്ലാം എല്ലാവരും മനസിലാക്കണമെന്നും പ്രസ്‌താവനയില്‍ പറയുന്നു. കൂടാതെ സമരത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്‌തിട്ടുണ്ട്‌.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW