Tuesday, September 11, 2018 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

'നിരപരാധിത്വം തെളിയിക്കപ്പെടുംവരെ ബിഷപ്‌ മുളയ്‌ക്കല്‍ സ്‌ഥാനത്തുനിന്ന്‌ മാറിനില്‍ക്കണം'

കോട്ടയം: നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെടുന്നതുവരെ ജലന്ധര്‍ രൂപതയുടെ ശ്രേഷ്‌ഠപൗരോഹിത്യസ്‌ഥാനത്തുനിന്നു ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ മാറിനില്‍ക്കണമെന്ന്‌ ഒരു വിഭാഗം സഭാവിശ്വാസികള്‍ ആവശ്യപ്പെട്ടു. അന്വേഷണങ്ങളും നടപടികളും സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്നും സി.ബി.സി.ഐ, കെ.സി.ബി.സി. എന്നിവ ഇക്കാര്യത്തില്‍ ഉടനടി ഇടപെടണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. വിശ്വാസികള്‍ക്ക്‌ ഉതപ്പുണ്ടാക്കുന്ന വിധത്തില്‍ തെരുവില്‍ പ്രകടനം നടത്തുന്ന വൈദികരെയും സന്യാസീ-സന്യാസിനികളെയും നിലയ്‌ക്കുനിര്‍ത്താന്‍ സഭാനേതൃത്വം തയാറാകണം. സഭ ഇതുവരെ ചെയ്‌ത എല്ലാ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും തൃണവല്‍ഗണിച്ച്‌ ജലന്ധര്‍ വിഷയത്തിന്റെ പേരില്‍ സഭയെ അവഹേളിച്ച്‌ ചാനല്‍ചര്‍ച്ചകളില്‍ ചിലര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വിശ്വാസികളുടെ മനസിനെ മുറിപ്പെടുത്തുന്നതാണ്‌. അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സിറോ മലബാര്‍ കാത്തോലിക്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എറണാകുളം ഇടപ്പള്ളി വി.വി. ടവറില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ്‌ വി.വി. അഗസ്‌റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW