Friday, November 16, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

'ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യാത്തതിന്റെ കാരണം സമൂഹത്തെ ബോധ്യപ്പെടുത്തണം'

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ എന്തുകൊണ്ട്‌ അറസ്‌റ്റ്‌ ചെയ്യുന്നില്ലെന്നു പൊതുസമൂഹത്തെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തേണ്ട സമയമാണിതെന്നു വിജിലന്‍സ്‌ മുന്‍ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌. കന്യാസ്‌ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ചതു ലോക്കപ്പ്‌ മര്‍ദനംപോലെ ഏറ്റവും വെറുക്കപ്പെട്ട പ്രവൃത്തിയാണ്‌. ലോക്കപ്പില്‍ ഒരാളെ മര്‍ദിക്കുന്നതു ഹീനമാണ്‌. കാരണം അയാള്‍ നിസഹായനാണ്‌. ഒരു കൂട്ടം കന്യാസ്‌ത്രീകള്‍ പ്ലക്കാര്‍ഡുമായി രംഗത്തെത്തുമ്പോള്‍ സാഹചര്യം മാറിയെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.ഈ സര്‍ക്കാര്‍ തന്നെ തഴഞ്ഞത്‌ അഴിമതിക്കു കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ്‌. തന്നേക്കാള്‍ ജൂനിയറായ ലോക്‌നാഥ്‌ ബെഹ്‌റയെ സംസ്‌ഥാന പോലീസ്‌ മേധാവിയാക്കി. സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്‌ താങ്കളെ വിജിലന്‍സ്‌ ഡയറക്‌ടറാക്കിയതല്ലേ എന്ന ചോദ്യത്തിനു ബി. സന്ധ്യയെ ദക്ഷിണ മേഖലാ എ.ഡി.ജി.പിയാക്കിയതാണ്‌ ആദ്യ തീരുമാനമെന്ന്‌ അദ്ദേഹം തിരുത്തി.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW