Tuesday, September 11, 2018 Last Updated 24 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

കന്യാസ്‌ത്രീയുടെ സഹോദരന്‍ കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചു

കായംകുളം : ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്‌ത്രീയ്‌ക്ക്‌ പൂര്‍ണ പിന്തുണ നല്‍കി സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കന്യാസ്‌ത്രീയുടെ സഹോദരന്‍ ഇന്നലെ വൈകിട്ട്‌ ആറുമണിയോടെ കായംകുളം കെ.ടി.ഡി.സിയില്‍ കാനം രാജേന്ദ്രനെ കണ്ട്‌ വിവരങ്ങള്‍ കൈമാറി. തുടര്‍ന്നു കാനം കന്യാസ്‌ത്രീയും ഡി.ജി.പിയുമായും ഫോണില്‍ ബന്ധപ്പെട്ടു. കൂടിക്കാഴ്‌ച തൃപ്‌തികരമായിരുന്നുവെന്നും 13 ന്‌ കാനം കൊച്ചിയില്‍ എത്തുമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കിയതായി സഹോദരന്‍ മംഗളത്തോടു പറഞ്ഞു. അവര്‍ക്ക്‌ നീതി ലഭ്യമാകുമെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം കാനം രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സര്‍ക്കാര്‍ ഗൗരവത്തോടെയാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. അന്വേഷണത്തിന്റെ ഒരു വലിയ ഭാഗം പിന്നിട്ടു കഴിഞ്ഞു. അറസ്‌റ്റ്‌ എന്നുണ്ടാകുമെന്ന ചോദ്യത്തോട്‌ അത്‌ പോലീസ്‌ തീരുമാനിക്കേണ്ട കാര്യമാണന്നും പാര്‍ട്ടി അഭിപ്രായം പറയേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ്‌. നീതിക്ക്‌ വേണ്ടിയുള്ള എല്ലാ പോരാട്ടത്തിലും സി.പി.ഐ അവരോടൊപ്പമുണ്ടാകുമെന്ന്‌ കാനം വ്യക്‌തമാക്കി. പോലീസിന്റെ അന്വേഷണം തൃപ്‌തികരമാണെന്നും അതിനാല്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചാല്‍ കേസ്‌ അട്ടിമറിക്കപ്പെടുമെന്നും സഹോദരന്‍ പറഞ്ഞു.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW