Tuesday, September 11, 2018 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.05 AM

ആര്‍.എസ്‌.എസ്‌. പ്രചാരകന്‍ എസ്‌. രാംനാഥ്‌ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ആര്‍.എസ്‌.എസ്‌. പ്രചാരകന്‍ എസ്‌. രാംനാഥ്‌ (70) അന്തരിച്ചു. എളമക്കരയിലെ മാധവനിവാസില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. എളമക്കരയിലുള്ള ആര്‍.എസ്‌.എസ്‌. സംസ്‌ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പുല്ലേപ്പടി രുദ്രവിലാസം ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.
ചേര്‍ത്തല ഒളവയ്‌പ്‌ പൂച്ചാക്കല്‍ ശ്രീശങ്കരം തിടുകയില്‍മഠത്തില്‍ ശങ്കരനായിക്കിന്റെയും ജാനകിയുടെയും മകനാണ്‌. സഹോദരങ്ങള്‍: ഡോ. നരസിംഹ നായിക്‌ (റിട്ട. സി.എം.ഒ), പരേതനായ രമേശ്‌ നായിക്‌, പരേതയായ രമാഭായ്‌.
ബാങ്ക്‌ ജോലി ഉപേക്ഷിച്ചാണ്‌ 1971ല്‍ ആര്‍.എസ്‌.എസ്‌ .പ്രചാരകനായത്‌. ഒറ്റപ്പാലം, വടകര, കാഞ്ഞങ്ങാട്‌, കൊല്ലം എന്നിവിടങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. 1988ല്‍ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ സംസ്‌ഥാന സംഘടനാ സെക്രട്ടറിയായി. അടിയന്തരാവസ്‌ഥക്കാലത്ത്‌ ജയില്‍വാസമനുഭവിച്ചിരുന്നു. ഭഗിനി നിവേദിത, കൊണാര്‍ക്ക്‌, ബാലരാമായണം, പ്രചാരകന്മാരുടെ ജീവചരിത്രങ്ങള്‍, കര്‍മയോഗിനി മോസിജി (മലയാള വിവര്‍ത്തനം) തുടങ്ങി നിരവധി പുസ്‌തകങ്ങള്‍ രചിച്ചു. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്‌. വാല്‌മീകി രാമായണം കൊങ്ങിണി ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യുന്നതിന്റെ പണിപ്പുരയിലായിരുന്നു.

Ads by Google
Tuesday 11 Sep 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW