Tuesday, September 11, 2018 Last Updated 59 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

യുവതി കൂടുതല്‍ സമയവും വാട്‌സ്ആപ്പിലെന്ന്‌; വിവാഹത്തില്‍നിന്നു വരന്‍ പിന്മാറി

uploads/news/2018/09/247594/d4.jpg

ലഖ്‌നൗ: പെണ്‍കുട്ടി കൂടുതല്‍ സമയം വാട്ട്‌സ്‌ആപ്പില്‍ ചെലവിടുന്നെന്ന്‌ ആരോപിച്ചു യുവാവ്‌ വിവാഹത്തില്‍നിന്നു പിന്മാറി. ഉത്തര്‍ പ്രദേശിലെ അമ്രോഹയിലാണു സംഭവം. എന്നാല്‍, 65 ലക്ഷം രൂപ സ്‌ത്രീധനം നല്‍കിയാല്‍, "തെറ്റ്‌" ക്ഷമിക്കാമെന്ന വാഗ്‌ദാനവും യുവാവിന്റെ കുടുംബം മുന്നോട്ടുവച്ചെന്നാണു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിലപാട്‌.
ഈ മാസം അഞ്ചിനാണു സംഭവങ്ങളുടെ തുടക്കം. നേരത്തേ തീരുമാനിച്ചതനുസരിച്ച്‌, ഖമര്‍ ഹൈദരുടെ വീട്ടുകാരും സുഹൃത്തുക്കളും യുവതിയുടെ വീടുകാണാന്‍ വരേണ്ടിയിരുന്ന ദിവസമായിരുന്നു അന്ന്‌. എന്നാല്‍ വരനും കൂട്ടരുമെത്തിയില്ല. അന്വേഷിച്ചപ്പോഴാണ്‌ യുവതിയുടെ വാട്ട്‌സ്‌ആപ്പ്‌ ഉപയോഗത്തിനെതിരേ പരാതി ഉന്നയിച്ചത്‌. ക്ഷമ ചോദിച്ചെങ്കിലും പണം വേണമെന്ന ആവശ്യത്തില്‍ ഖമറിന്റെ കുടുംബം ഉറച്ചുനിന്നെന്ന്‌ യുവതിയുടെ പിതാവ്‌ ഉറൂജ്‌ മെഹന്ദി പറഞ്ഞു. തുടര്‍ന്ന്‌ അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW