Tuesday, September 11, 2018 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

ഹൈദരാബാദ്‌ ഇരട്ടസ്‌ഫോടനക്കേസ്‌ രണ്ടു ഭീകരര്‍ക്കു തൂക്കുകയര്‍; ഒരാള്‍ക്കു ജീവപര്യന്തം

uploads/news/2018/09/247593/d3.jpg

ഹൈദരാബാദ്‌: ഹൈദരാബാദ്‌ ഇരട്ടസ്‌ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ രണ്ടു പ്രതികള്‍ക്കു വധശിക്ഷ, ഒരാള്‍ക്കു ജീവപര്യന്തം. 2007-ല്‍ 44 പേരുടെ മരണത്തിനും 68 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ ഇന്നലെയാണ്‌ ഷെര്‍ലാപള്ളി സെന്‍ട്രല്‍ ജയിലില്‍ സജ്‌ജീകരിച്ച പ്രത്യേക മെട്രോപോളിറ്റന്‍ കോടതി ശിക്ഷ പ്രസ്‌താവിച്ചത്‌.
അനീഖ്‌ ഷെഫീഖ്‌ സയീദ്‌, മുഹമ്മദ്‌ അക്‌ബര്‍ ഇസ്‌മയില്‍ ചൗധരി എന്നിവര്‍ക്കാണു തൂക്കുകയര്‍. വിവിധ കുറ്റങ്ങളുടെ പേരില്‍ രണ്ടുപേര്‍ക്കും 10,000 രൂപവീതം പിഴയും കോടതി വിധിച്ചു. സ്‌ഫോടന ആസൂത്രണത്തിനു പ്രധാന പ്രതികള്‍ക്ക്‌ ഒത്താശ ചെയ്‌ത താരിക്‌ അഞ്‌ജുമെന്നയാള്‍ക്കാണു ജീവപര്യന്തം. 11 വര്‍ഷം മുമ്പു നടന്ന കേസില്‍ സയീദും ചൗധരിയും കുറ്റക്കാരാണെന്നു കഴിഞ്ഞ നാലിന്‌ അഡീഷണല്‍ മെട്രോപോളിറ്റന്‍ സെഷന്‍സ്‌ ജഡ്‌ജി ടി. ശ്രീനിവാസ്‌ റാവു വിധിച്ചിരുന്നു. തെളിവില്ലാത്തതിനാല്‍ കുറ്റാരോപിതരായ ഫറൂഖ്‌ ഷറഫുദീന്‍ രര്‍കാഷ്‌, മുഹമ്മദ്‌ സാദിഖ്‌ ഇസ്രാര്‍ അഹമ്മദ്‌ ഷെയ്‌ഖ്‌ എന്നിവരെ വെറുതേവിടുകയും ചെയ്‌തിരുന്നു. ഇന്നലെ പ്രോസിക്യൂഷന്റെയും പ്രതിഭാഗം കോണ്‍സലിന്റെയും വാദം കേട്ടശേഷമാണു ശിക്ഷ പ്രഖ്യാപിച്ചത്‌.
2007-ല്‍ ഹൈദരാബാദിലെ ഹോട്ടലിലും ലുംബിനി പാര്‍ക്ക്‌ ഓപ്പണ്‍ എയര്‍ തീയറ്ററിലും നടന്ന ബോംബ്‌ സ്‌ഫോടനങ്ങളാണ്‌ കേസിന്‌ ആധാരം. ഗോകുല്‍ ചാട്ട്‌ ഹോട്ടലിലെ സ്‌ഫോടനത്തില്‍ 32 പേര്‍ മരിക്കുകയും 47 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തപ്പോള്‍ ലുംബിനി പാര്‍ക്കില്‍ 12 പേരുടെ ജീവനാണു പൊലിഞ്ഞത്‌. കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്ന ഇന്ത്യന്‍ മുജാഹിദീന്‍ സ്‌ഥാപകന്‍ റിയാസ്‌ ഭട്‌കല്‍, സഹോദരന്‍ ഇഖ്‌ബാല്‍, അമീര്‍ റെസ ഖാന്‍ എന്നിവര്‍ ഒളിവിലാണ്‌. കര്‍ണാടക സ്വദേശികളായ ഭട്‌കല്‍ സഹോദരന്‍മാര്‍ നിലവില്‍ പാകിസ്‌താനില്‍ അഭയം തേടിയെന്നാണ്‌ അനുമാനം.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW