Tuesday, September 11, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

ഭാരത്‌ ബന്ദിന്‌ 21 പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ പ്രതിപക്ഷശക്‌തി

uploads/news/2018/09/247592/d9.jpg

ന്യൂഡല്‍ഹി : ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദ്‌ കോണ്‍ഗ്രസ്‌ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയ്‌ക്കുള്ള വേദിയാക്കി. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാംലീലാ മൈതാനത്തു നടന്ന ധര്‍ണയില്‍ 21 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഇടതുകക്ഷികള്‍ പ്രത്യേകമായാണു പ്രതിഷേധം സംഘടിപ്പിച്ചത്‌.
ധര്‍ണയ്‌ക്കു മുമ്പ്‌ രാഹുലിന്റെ നേതൃത്വത്തില്‍ ഗാന്ധിസമാധിയില്‍നിന്നു രാംലീലാ മൈതാനത്തേക്കു പ്രകടനം നടത്തി. തുടര്‍ന്നു നടന്ന ധര്‍ണയില്‍ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌, എന്‍.സി.പി. അധ്യക്ഷന്‍ ശരദ്‌ പവാര്‍, ലോക്‌ താന്ത്രിക്‌ ജനതാദള്‍ നേതാവ്‌ ശരദ്‌ യാദവ്‌ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഇടതുപക്ഷം പാര്‍ലമെന്റ്‌ സ്‌ട്രീറ്റിലാണു പ്രതിഷേധം സംഘടിപ്പിച്ചത്‌. കോണ്‍ഗ്രസ്‌ ധര്‍ണയില്‍ പങ്കുചേര്‍ന്ന ആം ആദ്‌മി പാര്‍ട്ടി ഇടതു പ്രതിഷേധത്തിനും പിന്തുണയുമായെത്തി. ബാരിക്കേഡ്‌ തള്ളിമാറ്റാന്‍ ശ്രമിച്ച സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌തു വിട്ടയച്ചു. നരേന്ദ്രമോഡിയുടെ ജനവിരുദ്ധ ഭരണത്താല്‍ പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതിപക്ഷ കക്ഷികളെ ഒറ്റക്കെട്ടാവാന്‍ നിര്‍ബന്ധിക്കുകയാണെന്ന്‌ പ്രക്ഷോഭകരെ അഭിസംബോധന ചെയ്‌ത യെച്ചൂരി പറഞ്ഞു. സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്‌. സുധാകര്‍ റെഡ്‌ഡി, എം.പിമാരായ ഡി. രാജ, ബിനോയ്‌ വിശ്വം, സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ നീലോല്‍പല്‍ ബസു, തപന്‍ സെന്‍ എന്നിവരെയും അറസ്‌റ്റ്‌ ചെയ്‌തു.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW