Saturday, July 20, 2019 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

'വാറ്റ്‌'കുറച്ച്‌ ഇന്ധനവിലയ്‌ക്ക് കടിഞ്ഞാണിടാന്‍ ആന്ധ്രയും

uploads/news/2018/09/247590/d8.jpg

ഹൈദരാബാദ്‌: ഇന്ധനവിലയില്‍ കുറവുവരുത്തി ജനത്തിന്‌ ആശ്വാസമേകി ആന്ധ്രാപ്രദേശ്‌ സര്‍ക്കാരും. രാജസ്‌ഥാന്റെ മാതൃക പിന്തുടര്‍ന്ന്‌ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപയുടെ കുറവാണ്‌ ആന്ധ്ര പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്നലെ നിയമസഭയിലാണു പ്രഖ്യാപനം നടത്തിയത്‌.
മൂല്യവര്‍ധിത നികുതി(വാറ്റ്‌)യില്‍ ഇളവുവരുത്തി ഇന്ധനവില കുറയ്‌ക്കുന്നതിലൂടെ സംസ്‌ഥാനത്തിന്‌ 1,120 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെങ്കിലും ജനത്തിന്‌ ആശ്വാസമേകാന്‍ ആ ബാധ്യത ഏറ്റെടുക്കുകയാണെന്നു നായിഡു വ്യക്‌തമാക്കി. ഇന്നുമുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം രാജസ്‌ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും സമാനരീതിയില്‍ വാറ്റ്‌കുറച്ച്‌ ഇന്ധനവിലക്കയറ്റത്തിനു ചെറിയതോതിലെങ്കിലും കടിഞ്ഞാണിട്ടിരുന്നു. നാലു ശതമാനം വാറ്റ്‌ കുറച്ചതോടെ രാജസ്‌ഥാനില്‍ 2.5 രൂപയാണ്‌ പെട്രോളിനും ഡീസലിനും കുറഞ്ഞത്‌.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW