Tuesday, September 11, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

കണ്ണൂര്‍ മെഡി. കോളജ്‌ പ്രവേശനം : അന്വേഷണം സി.ബി.ഐക്ക്‌ വിടുന്നത്‌ ആലോചിക്കും: സുപ്രീം കോടതി

uploads/news/2018/09/247588/d6.jpg

ന്യൂഡല്‍ഹി : കണ്ണൂര്‍ മെഡി. കോളജിലെ പ്രവേശന വിഷയം സി.ബി.ഐ. അന്വേഷണത്തിനു വിടുന്നത്‌ ആലോചിക്കുമെന്നു സുപ്രീം കോടതി. വിദ്യാര്‍ഥികളില്‍നിന്നും വാങ്ങിയ ഫീസ്‌ ഇരട്ടിയായി മടക്കിനല്‍കിയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്നും ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ മുന്നറിയിപ്പ്‌ നല്‍കി. കേസ്‌ നാളെ വീണ്ടും പരിഗണിക്കും.
ഈവര്‍ഷം എം.ബി.ബി.എസ്‌ പ്രവേശനം അനുവദിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു കോടി രൂപ നല്‍കാനും കണ്ണൂര്‍ മെഡിക്കല്‍ കോളജിനോട്‌ സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
മെഡിക്കല്‍ പ്രവേശനത്തിന്‌ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ കോളജ്‌ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ നടപടി. അതിനിടെയാണു അന്വേഷണം സി.ബി.ഐക്ക്‌ വിടുന്ന കാര്യം പരിഗണിക്കുമെന്ന്‌ സുപ്രീം കോടതി വാക്കാന്‍ വ്യക്‌തമാക്കിയത്‌.
ഈ വര്‍ഷം എം.ബി.ബി.എസ്‌. പ്രവേശനം അനുവദിക്കണമെങ്കില്‍ 2016-17 വര്‍ഷത്തെ വിദ്യാര്‍ഥികളില്‍നിന്നും വാങ്ങിയ ഫീസ്‌ ഇരട്ടിയായി മടക്കിനല്‍കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം വിദ്യാര്‍ഥികള്‍ക്ക്‌ ഫീസ്‌ മടക്കിനല്‍കിയതായി കോളജ്‌ അറിയിച്ചു.
എന്നാല്‍, അമ്പത്‌ ലക്ഷം രൂപ വരെ വാങ്ങിയതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്‌. മുഴുവന്‍ തുകയും ലഭിച്ചിട്ടില്ലെന്നു വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതായി പ്രവേശന മേല്‍നോട്ട സമിതിയും സുപ്രീംകോടതിയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട്‌ മേല്‍നോട്ട സമിതിക്ക്‌ വേണ്ടി അഡ്വ. സി.കെ. ശശി സമര്‍പ്പിച്ചു. റിപ്പോര്‍ട്ട്‌ പരിശോധിച്ചശേഷം കോളജിന്‌ വാദംനടത്താമെന്നു കോടതി വ്യക്‌തമാക്കി.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW