Monday, November 19, 2018 Last Updated 21 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

ബന്ദ്‌: രാജ്യത്ത്‌ സമ്മിശ്രപ്രതികരണം

uploads/news/2018/09/247587/d5.jpg

ന്യൂഡല്‍ഹി്‌: ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദിനോട്‌ുസമ്മിശ്ര പ്രതികരണം. കേരളത്തിലും കര്‍ണാടകത്തിലും പൂര്‍ണമായിരുന്ന ഹര്‍ത്താല്‍ മഹാരാഷ്‌്രട, ഒഡീഷ, ബിഹാര്‍, പശ്‌ചിമ ബംഗാള്‍, പുതുച്ചേരി, തമിഴ്‌നാട്‌, പഞ്ചാബ്‌, ത്രിപുര, അരുണാചല്‍പ്രദേശ്‌, ഝാര്‍ഖണ്ഡ്‌, ആന്ധ്രാപ്രദേശ്‌, തെലങ്കാന തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ ഭാഗികമായിരുന്നു.
കര്‍ണാടകയില്‍ മിക്കയിടത്തും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഭൂരിഭാഗം ബസുകളും നിരത്തിലിറങ്ങിയില്ല. ഉടുപ്പിയില്‍ ബന്ദനുകൂലികളും ബി.ജെ.പി. പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ഉടുപ്പിയില്‍ 24 മണിക്കൂര്‍ നേരത്തേക്ക്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മംഗളുരുവിലും ബംഗളൂരുവിലും കടകള്‍ ബലംപ്രയോഗിച്ച്‌ അടപ്പിക്കാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിനിടയാക്കി.
പശ്‌ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്‌്രട, കര്‍ണാടകം എന്നിവിടങ്ങളില്‍ സംഘര്‍ഷവും കല്ലേറും തീവയ്‌പ്പുമുണ്ടായി. ബിഹാറില്‍ ബന്ദനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. ദേശീയപാതകളില്‍ തടസം സൃഷ്‌ടിച്ചു. ചിലയിടങ്ങളില്‍ പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി. ആന്ധ്രയിലും തെലങ്കാനയിലും ബന്ദ്‌ ജനജീവിതത്തെ ബാധിച്ചു. റോഡ്‌ ഉപരോധിച്ച കോണ്‍ഗ്രസ്‌, സി.പി.എം പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഡല്‍ഹിയില്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്‌ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചെങ്കിലും ചില സ്‌ഥലങ്ങളില്‍ ഗതാഗതത്തെ ബാധിച്ചു. ഒഡീഷയില്‍ സ്‌കൂളുകള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിരുന്നു.
ട്രെയിനുകളും ബസുകളും ബന്ദനുകൂലികള്‍ തടഞ്ഞു. പത്തോളം ട്രെയിനുകള്‍ റദ്ദാക്കി. ഝാര്‍ഖണ്ഡില്‍ 60 ബന്ദനുകൂലികളെ അറസ്‌റ്റ്‌ചെയ്‌തു. പശ്‌ചിമബംഗാളില്‍ പരീക്ഷയായതിനാല്‍ സ്‌കൂളുകള്‍ തുറന്നു. മിക്ക നഗരങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരേ പ്രകടനങ്ങള്‍ നടന്നു. തമിഴ്‌നാട്ടില്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്‌ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ബന്ദ്‌ ഗതാഗതത്തെ ബാധിച്ചു.
മഹാരാഷ്‌്രടയെ ബന്ദ്‌ കാര്യമായി ബാധിച്ചു. മഹാരാഷ്‌്രട നവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകര്‍ പലയിടത്തും ബലംപ്രയോഗിച്ച്‌ കടകള്‍ അടപ്പിച്ചതും വാഹനം തടഞ്ഞതും സംഘര്‍ഷത്തിനിടയാക്കി. പഞ്ചാബ്‌, ഹരിയാന എന്നിവിടങ്ങളിലും ബന്ദിനോട്‌ സമ്മിശ്ര പ്രതികരണമായിരുന്നു. രണ്ടിടത്തും ബന്ദനികൂലികളുടെ പ്രതിഷേധപരിപാടികള്‍ സമാധാനപരമായിരുന്നു.
അരുണാചല്‍പ്രദേശില്‍ ബന്ദ്‌ ജനജീവിതത്തെ ബാധിച്ചു. സ്‌കൂളുകളിലും ഓഫിസുകളും ഹാജര്‍നില കുറവായിരുന്നു. കടകള്‍ മിക്കതും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ കാര്യമായി നിരത്തിലിറങ്ങിയില്ല. ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ്‌ ഭരണത്തിലുള്ള മിസോറം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും ബന്ദ്‌ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. ഗണേശോത്സവം പ്രമാണിച്ച്‌ ഗോവയില്‍ കോണ്‍ഗ്രസ്‌ ബന്ദാചരിച്ചില്ല.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW