Saturday, February 23, 2019 Last Updated 16 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

സോണിയയുടെയും രാഹുലിന്റെയും ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ്‌ കേസുമായി ബന്ധപ്പെട്ട്‌ 2011-12 വര്‍ഷത്തെ തങ്ങളുടെ നികുതിക്കണക്കുകള്‍ പുനഃപരിശോധിക്കുന്നതിനെതിരേ കോണ്‍ഗ്രസ്‌ നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്‌ എന്നിവര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
നികുതിക്കണക്കുകള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ മറച്ചുവച്ചെന്നാണ്‌ ആദായനികുതി വകുപ്പിന്റെ ആരോപണം. നാഷണല്‍ ഹെറാള്‍ഡ്‌ കേസുമായി ബന്ധപ്പെട്ടു ബി.ജെ.പി. നേതാവ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി ഒരു വിചാരണക്കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങിയത്‌.
നാഷണല്‍ ഹെറാള്‍ഡ്‌ ദിനപ്പത്രം നടത്തിയിരുന്ന അസോസിയേറ്റഡ്‌ ജേണല്‍സ്‌ ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും സോണിയയും രാഹുലും അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ അംഗങ്ങളായ ട്രസ്‌റ്റ്‌ സ്വന്തമാക്കിയതില്‍ വന്‍ക്രമക്കേടുണ്ടെന്നാണ്‌ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം.
യങ്‌ ഇന്ത്യയിലെ രാഹുല്‍ ഗാന്ധിയുടെ ഓഹരിയുടെ അടിസ്‌ഥാനത്തില്‍ അദ്ദേഹത്തിന്റെ വരുമാനം നേരത്തെ കണക്കുകൂട്ടിയതുപോലെ 68 ലക്ഷം രൂപയല്ലെന്നും 154 കോടി രൂപയാണെന്നും ആദായനികുതി വകുപ്പ്‌ പറയുന്നു.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW