Thursday, April 25, 2019 Last Updated 16 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

മലയാളികളുടെ ഒ.സി.ഐ. കാര്‍ഡ്‌ റദ്ദാക്കിയത്‌ ഡല്‍ഹി കോടതി തടഞ്ഞു

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഷെറിന്‍ മാത്യൂസ്‌ എന്ന മൂന്നുവയസുകാരി കൊല്ലപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന മലയാളി ദമ്പതികളുടെ കുടുംബസുഹൃത്തുക്കളുടെ ഓവര്‍സീസ്‌ സിറ്റിസണ്‍ഷിപ്പ്‌ ഓഫ്‌ ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡ്‌ റദ്ദാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.
ഷെറിന്റെ വളര്‍ത്തച്‌ഛന്‍ വെസ്‌ലി മാത്യൂസിന്റെയും ഭാര്യ സിനിയുടെയും കുടുംബസുഹൃത്തുക്കളായ മനോജ്‌ ഏബ്രഹാം, ഭാര്യ നിസി എന്നിവരുടെ ഒ.സി.ഐ. കാര്‍ഡ്‌ റദ്ദാക്കിയതാണ്‌ കോടതി നിരാകരിച്ചത്‌.
പരാതിക്കാരെ കേള്‍ക്കാതെയാണു ഹൂസ്‌റ്റണിലെ ഇന്ത്യന്‍ കൗണ്‍സുലേറ്റ്‌ ജനറലിന്റെ ഉത്തരവെന്നു ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി കോടതി നടപടി റദ്ദാക്കിയത്‌. തിടുക്കത്തിലെടുത്ത തീരുമാനത്തില്‍ കാര്‍ഡ്‌ റദ്ദാക്കാന്‍ കാരണംപോലും വ്യക്‌തമാക്കുന്നില്ലെന്നും ജസ്‌റ്റിസ്‌ വിഭു ബക്രുവിന്റെ ഉത്തരവിലുണ്ട്‌.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW