Wednesday, February 20, 2019 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

രൂപ, പെട്രോള്‍, ഡീസല്‍: മോഡിയുടെ അവകാശവാദം ശരിയാണെന്ന്‌ രാഹുല്‍

ന്യൂഡല്‍ഹി: 70 വര്‍ഷംകൊണ്ടു കോണ്‍ഗ്രസ്‌ ചെയ്യാത്ത കാര്യങ്ങള്‍ നാലു വര്‍ഷംകൊണ്ടു താന്‍ ചെയ്‌തുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവകാശവാദം ശരിയാണെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രൂപയുടെ മൂല്യം കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പെട്രോള്‍ വില പരിധി കടന്ന്‌ 80 രൂപയായി. ഡീസല്‍ വിലയാകട്ടെ 80 രൂപയില്‍ അല്‍പ്പം കുറവേയുള്ളൂ. ഇതൊന്നും കോണ്‍ഗ്രസ്‌ ചെയ്യാത്തതാണ്‌. ഇക്കാര്യത്തിലെല്ലാം പ്രധാനമന്ത്രി നിശബ്‌ദനാണ്‌. എല്ലാ സുപ്രധാന വിഷയങ്ങളിലും നിശബ്‌ദനായിരിക്കുകയാണ്‌ പ്രധാനമന്ത്രിയുടെ പതിവെന്നും രാഹുല്‍ പറഞ്ഞു. ഭാരത്‌ ബന്ദിനോടനുബന്ധിച്ചു രാംലീലാ മൈതാനിയില്‍ കോണ്‍ഗ്രസ്‌ നടത്തിയ ധര്‍ണയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW