Tuesday, September 11, 2018 Last Updated 52 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

സൊറാബുദീന്‍ ഏറ്റുമുട്ടല്‍ വധക്കേസ്‌: പോലീസുകാര്‍ കുറ്റമുക്‌തര്‍

മുംബൈ: സൊറാബുദീന്‍ ഷെയ്‌ഖ്‌, ഭാര്യ കൗസര്‍ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്ത്‌ ഭീകരവിരുദ്ധ സ്‌ക്വാഡ്‌ (എ.ടി.എസ്‌) മുന്‍ മേധാവി ഡി.ജി. വന്‍സാര അടക്കം നാലു പോലീസ്‌ ഉദ്യോഗസ്‌ഥരെ കുറ്റമുക്‌തരാക്കിയ വിചാരണക്കോടതി വിധി ബോംബെ ഹൈക്കോടതി ശരിവച്ചു.
സൊറാബുദീന്‍ ഷെയ്‌ഖിന്റെ സഹോദരന്‍ റുബാബുദീനും സി.ബി.ഐയും സമര്‍പ്പിച്ച അപ്പീലുകള്‍ ജസ്‌റ്റിസ്‌ എ.എം. ബദര്‍ തള്ളിക്കളഞ്ഞു. വിടുതല്‍ ഹര്‍ജി സ്വീകരിച്ച്‌ ഗുജറാത്ത്‌ കേഡര്‍ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ വിപുല്‍ അഗര്‍വാളിനെ ഹൈക്കോടതി കുറ്റമുക്‌തനാക്കുകയും ചെയ്‌തു.
തങ്ങള്‍ക്കെതിരായ തെളിവുകള്‍ സി.ബി.ഐ. കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗം വാദം ഹൈക്കോടതി രേഖപ്പെടുത്തി. കുറ്റപത്രം നല്‍കുന്നതിനു മുമ്പ്‌ വിചാരണയ്‌ക്കു നിയമാനുസൃതമുള്ള അനുമതി നേടിയിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW