Tuesday, July 23, 2019 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

രാമക്ഷേത്രം; പ്രതികരിച്ച്‌ പുലിവാല്‍ പിടിച്ച യു.പി. മന്ത്രി വിശദീകരണവുമായി രംഗത്ത്‌

ലഖ്‌നൗ: സുപ്രീം കോടതി "ഞങ്ങളുടേതായിരിക്കുമ്പോള്‍" അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പി. പ്രതിജ്‌ഞാബദ്ധമാണെന്നു തട്ടിവിട്ട ഉത്തര്‍പ്രദേശ്‌ ക്യാബിനറ്റ്‌ മന്ത്രി വിവാദത്തില്‍. പ്രസ്‌താവനയ്‌ക്കെതിരേ വിമര്‍ശനവര്‍ഷം ഉയര്‍ന്നതോടെ പരമോന്നത നീതിപീഠം രാജ്യത്തെ ജനങ്ങളുടെ സ്വന്തമാണെന്നാണ്‌ താന്‍ അര്‍ഥമാക്കിയതെന്നു മന്ത്രിയുടെ വിശദീകരണം.
യു.പി. സഹകരണമന്ത്രി മുകുത്‌ ബിഹാരി വര്‍മയ്‌ക്കാണു ശനിയാഴ്‌ചത്തെ നാവുപിഴ പൊല്ലാപ്പായത്‌. സുപ്രീം കോടതിയും നീതിന്യായ വിഭാഗവും കാര്യനിര്‍വഹണവിഭാഗവും നിയമനിര്‍മാണ വിഭാഗവും തങ്ങളുടെതാണെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യുമെന്നും വര്‍മ പറയുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. തുടര്‍ന്നാണ്‌ ഇന്നലെ വിശദീകരണവുമായി മന്ത്രിയെത്തിയത്‌. അയോധ്യാകേസ്‌ സുപ്രീം കോടതിയില്‍ വിധികാത്തുകിടക്കുമ്പോള്‍ എങ്ങനെ അവിടെ രാമക്ഷേത്രം നിര്‍മിക്കാം എന്നാണു താന്‍ ചോദിച്ചത്‌. ഈ രാജ്യം മാത്രമല്ല, ക്ഷേത്രവും നിയമ, നീതിന്യായ സംവിധാനങ്ങളുമെല്ലാം നാം ജനങ്ങളുടേതാണ്‌ എന്നാണ്‌ അര്‍ഥമാക്കിയതെന്നായിരുന്നു വര്‍മയുടെ വിശദീകരണം.
മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന യു.പി. ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ്‌ മൗര്യയുടെ വിവാദ പരാമര്‍ശം വന്ന്‌ ഒരാഴ്‌ചയ്‌ക്കു ശേഷമാണ്‌ മുകുത്‌ ബിഹാരി വര്‍മ സമാനവിഷയത്തില്‍ അബദ്ധവെടി പൊട്ടിച്ചത്‌.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW