Tuesday, September 11, 2018 Last Updated 58 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

മാര്‍ക്കിട്ട ഉത്തരക്കടലാസിന്റെ പകര്‍പ്പിനു ഫീസ്‌: സി.ബി.എസ്‌.ഇക്കു നോട്ടീസ്‌

ന്യൂഡല്‍ഹി: മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകളുടെ പകര്‍പ്പ്‌ ലഭ്യമാക്കാന്‍ വിദ്യാര്‍ഥികളോട്‌ ഉയര്‍ന്ന ഫീസ്‌ ഈടാക്കിയതു സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി സി.ബി.എസ്‌.ഇക്കു നോട്ടീസ്‌ അയച്ചു.
പകര്‍പ്പുകള്‍ നല്‍കാന്‍ 10, 12 ക്ലാസ്‌ വിദ്യാര്‍ഥികളില്‍നിന്നു യഥാക്രമം 1000, 1200 രൂപ ഫീസ്‌ ഈടാക്കിയതു കോടതിയലക്ഷ്യമാണെന്ന ഹര്‍ജിയില്‍ സി.ബി.എസ്‌.ഇ. ആറാഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്നു ജസ്‌റ്റിസുമാരായ രഞ്‌ജന്‍ ഗൊഗോയ്‌, നവീന്‍ സിന്‍ഹ, കെ.എം. ജോസഫ്‌ എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു.
മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അര്‍ഹതയുണ്ടെന്നും അതിനു വിവരാവകാശ നിയമത്തിന്റെ ചട്ടങ്ങളില്‍ പറയുന്ന ഫീസ്‌ മാത്രമേ ഈടാക്കാവൂ എന്നും സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
സി.ബി.എസ്‌.ഇ. ഇത്‌ അനുസരിച്ചില്ലെന്ന ഹര്‍ജിയാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്‌.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW